25ാം സെഞ്ചുറി, ഈ വര്‍ഷം അഞ്ചാം വട്ടം, ഓസീസ് മണ്ണില്‍ ആറാമത്തേത്; നായകന്റെ സച്ചിനൊപ്പമെത്തിയ കണക്ക്

പെര്‍ത്തില്‍ ഇത് കോഹ് ലിയുടെ ആദ്യ സെഞ്ചുറിയാണ്, രാജ്യാന്തര കരിയറിലെ 63ാമത്തേയും
25ാം സെഞ്ചുറി, ഈ വര്‍ഷം അഞ്ചാം വട്ടം, ഓസീസ് മണ്ണില്‍ ആറാമത്തേത്; നായകന്റെ സച്ചിനൊപ്പമെത്തിയ കണക്ക്

25ാം ടെസ്റ്റ് സെഞ്ചുറി, ഈ വര്‍ഷത്തെ അഞ്ചാമത്തേത്, ഓസ്‌ട്രേലിയയിലെ ആറാമത്തേത്. പെര്‍ത്തില്‍ 214 പന്തില്‍ മൂന്നക്കം കടന്നതോടെ ഇന്ത്യന്‍ നായകന്റെ സെഞ്ചുറി കണക്ക് ഇങ്ങനെയാണ്. നേട്ടങ്ങള്‍ പലതും തന്റെ പേരിലാക്കിയാണ് കോഹ് ലിയുടെ ഈ സെഞ്ചുറി നേട്ടം എന്ന് പ്രത്യേകം പറയേണ്ടല്ലോ...

ഓസീസ് മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ സച്ചിനൊപ്പം കോഹ് ലി എത്തി. പെര്‍ത്തില്‍ ഇത് കോഹ് ലിയുടെ ആദ്യ സെഞ്ചുറിയാണ്, രാജ്യാന്തര കരിയറിലെ 63ാമത്തേയും. ഇന്ത്യയ്ക്ക് പുറത്ത് 2000 ടെസ്റ്റ് റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകനുമാണ് കോഹ് ലി. ഇന്ത്യയിലും പുറത്തും 2000 റണ്‍സ് കണ്ടെത്തിയ ആദ്യ നായകനുമാണ്. 

ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറി തികയ്ക്കുന്ന രണ്ടാമത്തെ താരവുമായി കോഹ് ലി. 217 ഇന്നിങ്‌സാണ് കോഹ് ലി ഇതിനായി എടുത്തത്. 68 ഇന്നിങ്‌സില്‍ നിന്നും 25 സെഞ്ചുറി നേടിയ ബ്രാഡ്മാന്‍ മാത്രമാണ് കോഹ് ലിക്ക് മുന്നിലുള്ളത്. ഓപ്പണര്‍മാര്‍ വന്നപാടെ മടങ്ങി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് കോഹ് ലി ഇന്ത്യയെ സെഞ്ചുറിയോടെ കരകയറ്റി കൊണ്ടുവന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടോപ് സ്‌കോററായിരുന്നു കോഹ് ലി. ഇംഗ്ലണ്ടിലും കോഹ് ലി തന്നെ, നേടിയത് രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധശതകവും. ഓസ്‌ട്രേലിയയിലും അതാവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ നായകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com