വിക്കറ്റിനായി ദാഹിച്ച് ഇന്ത്യ, ഓസ്‌ട്രേലിയ ലീഡ് 200 കടത്തി, ഉറച്ച് നിന്ന് പെയ്‌നും ഖവാജയും

മൂന്നാം ദിനത്തില്‍ ലഭിച്ച മുന്‍തൂക്കം മുതലെടുത്ത് കളിക്കുകയാണ് ഖവാജയും നായകന്‍ പെയ്‌നും
വിക്കറ്റിനായി ദാഹിച്ച് ഇന്ത്യ, ഓസ്‌ട്രേലിയ ലീഡ് 200 കടത്തി, ഉറച്ച് നിന്ന് പെയ്‌നും ഖവാജയും

പെര്‍ത്തില്‍ ഓസ്‌ട്രേലിയ ലീഡ് ഉയര്‍ത്തുന്നു. 175 റണ്‍സ് ലീഡുമായി നാലാം ദിനം കളി തുടങ്ങിയ ആതിഥേയര്‍ ആദ്യ സെഷനില്‍ തന്നെ ലീഡ് 200 കടത്തി. നിലയുറപ്പിച്ച് നില്‍ക്കുന്ന ഉസ്മാന്‍ ഖവാജയാണ് ഇന്ത്യയ്ക്ക് പ്രധാനമായും വെല്ലുവിളി തീര്‍ക്കുന്നത്. മൂന്നാം ദിനത്തില്‍ ലഭിച്ച മുന്‍തൂക്കം മുതലെടുത്ത് കളിക്കുകയാണ് ഖവാജയും നായകന്‍ പെയ്‌നും. പേസ് ആക്രമണത്തിന് ഭൂമ്ര നേതൃത്വം നല്‍കുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്കാകുന്നില്ല.

നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തു. 233 റണ്‍സാണ് ഇപ്പോള്‍ ആതിഥേയരുടെ ലീഡ്. 

ഇന്ത്യയ്ക്ക് മുന്നില്‍ 250 റണ്‍സ് എന്ന വിജയ ലക്ഷ്യം വെച്ചാല്‍ പോലും നഥാന്‍ ലിയോണിനും പേസര്‍മാര്‍ക്കും ചേര്‍ന്ന് ഇന്ത്യയെ തകര്‍ത്തിടാന്‍ സാധിക്കും വിധമാണ് പിച്ചില്‍ നിന്നുമുള്ള സാഹചര്യങ്ങള്‍. പെര്‍ത്തില്‍ അവസാന രണ്ട് ദിനം ബാറ്റിങ് ദുഷ്‌കരമാണ്. ഖവാജയേയും പെയ്‌നിനേയും മടക്കി, ആദ്യ ഇന്നിങ്‌സിന് സമാനമായി ഓസീസ് വാലറ്റത്തെ പെട്ടെന്ന് ഡ്രസിങ് റൂമിലേക്ക് തിരിച്ചയച്ച് ലീഡ് ഉയര്‍ത്തുന്നതിന് തടയിടാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിക്കണം.

അര്‍ധശതകം പൂര്‍ത്തിയാക്കിയാണ് ഖവാജ ഇന്ത്യന്‍ പേസര്‍മാരെ കുഴക്കി നിലയുറപ്പിക്കുന്നത്. നാലാം ദിനം തുടക്കത്തില്‍ തന്നെ നാല് പേസര്‍മാര്‍ക്കും കോഹ് ലി ബോള്‍ നല്‍കി. എന്നാല്‍ കൂട്ടുകെട്ട് തകര്‍ക്കാനുള്ള വിക്കറ്റ് വീഴ്ത്തി സ്‌ട്രൈക്ക് ചെയ്യാന്‍ പേസര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. മെയ്ഡന്‍ എറിഞ്ഞായിരുന്നു ഭൂമ്രയുടേയും ഷമിയുടേയും തുടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com