ഭുവിയെ മാറ്റി നിര്‍ത്തിയതില്‍ വിചിത്ര വാദവുമായി കോഹ് ലി; എങ്കില്‍ ഇവിടേക്ക് കൊണ്ടുവന്നത് എന്തിനെന്ന് ഗാവസ്‌കര്‍

ഭുവിക്ക് പകരം പെര്‍ത്തില്‍ ഉമേഷ് യാദവിനെ കളിപ്പിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടെന്ന കോഹ് ലിയുടെ വിശദീകരണമാണ് ഗാവസ്‌കറെ പ്രകോപിപ്പിച്ചത്
ഭുവിയെ മാറ്റി നിര്‍ത്തിയതില്‍ വിചിത്ര വാദവുമായി കോഹ് ലി; എങ്കില്‍ ഇവിടേക്ക് കൊണ്ടുവന്നത് എന്തിനെന്ന് ഗാവസ്‌കര്‍

പ്ലേയിങ് ഇലവനെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് കോഹ് ലി നടത്തിയ വിശദീകരണത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഭുവിക്ക് പകരം പെര്‍ത്തില്‍ ഉമേഷ് യാദവിനെ കളിപ്പിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടെന്ന കോഹ് ലിയുടെ വിശദീകരണമാണ് ഗാവസ്‌കറെ പ്രകോപിപ്പിച്ചത്. 

ടെസ്റ്റ് ക്രിക്കറ്റിലെ ഭുവനേശ്വര്‍ കുമാറിന്റെ പരിചയ കുറവിനെ തുടര്‍ന്നാണ് ഉമേഷ് യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് എന്നായിരുന്നു പെര്‍ത്തിലെ തോല്‍വിക്ക് ശേഷം കോഹ് ലി പറഞ്ഞത്. എങ്കില്‍ പിന്നെ ഭുവിയെ എന്തിനാണ് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നത് എന്നാണ് ഗാവസ്‌കറിന്റെ ചോദ്യം. എവിടെയാണ് ഭുവി ഇനി കളിക്കാന്‍ പോകുന്നത്? എവിടേയും ഭുവി കളിച്ചില്ല. ഭുവി ഒന്നും കളിച്ചിട്ടില്ല, നിങ്ങള്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്നും പോസ്റ്റ് മാച്ച് ഷോയില്‍ ഗാവസ്‌കര്‍ ചോദിക്കുന്നു. 

കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ ടീം സെലക്ഷനില്‍ അബദ്ധങ്ങള്‍ കാണിക്കുകയാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്‍പായി മൂന്ന് ദിവസത്തെ സന്നാഹ മത്സരം ഇന്ത്യന്‍ ടീം കളിക്കണം. അപ്പോള്‍ ഫോമില്ലാതെ വലയുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കും, ഭുവിക്കും അതിന്റെ ഗുണം ലഭിക്കും. ഈ ഒരു വര്‍ഷത്തെ ഇന്ത്യയുടെ പ്ലാനിങ് ഒരുതരത്തിലും ടീമിന് ഗുണം ചെയ്തിട്ടില്ലെന്നും ഗാവസ്‌കര്‍ വിമര്‍ശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com