രോഹിത് ശര്‍മയും നാട്ടിലേക്ക് മടങ്ങുന്നു? റിതികയ്‌ക്കൊപ്പം നില്‍ക്കുന്നതിന് വേണ്ടിയെന്ന് സൂചന

തങ്ങളുടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കാന്‍ റിതിക ഒരുങ്ങുന്ന സാഹചര്യത്തിലാണ് രോഹിത് നാട്ടിലേക്ക് മടങ്ങുന്നത്
രോഹിത് ശര്‍മയും നാട്ടിലേക്ക് മടങ്ങുന്നു? റിതികയ്‌ക്കൊപ്പം നില്‍ക്കുന്നതിന് വേണ്ടിയെന്ന് സൂചന

ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന് മുന്‍പ് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പൃഥ്വി ഷാ ടെസ്റ്റ് പരമ്പര കളിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ രോഹിത്
ശര്‍മയും നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

തങ്ങളുടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കാന്‍ റിതിക ഒരുങ്ങുന്ന സാഹചര്യത്തിലാണ് രോഹിത് നാട്ടിലേക്ക് മടങ്ങുന്നത്. ഈ ആഴ്ചയാണ് റിതികയുടെ ഡെലിവറി ഡേറ്റ്. എന്നാല്‍ ഡിസംബര്‍ 26ന് ആരംഭിക്കുന്ന മെല്‍ബേണ്‍ ടെസ്റ്റിന് മുന്‍പായി രോഹിത് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തുമോയെന്ന് വ്യക്തമല്ല. 

ഒന്നാം ടെസ്റ്റിലേറ്റ പരിക്കിനെ തുടര്‍ന്ന് പെര്‍ത്തില്‍ രോഹിത്ത് കളിച്ചിരുന്നില്ല. പൃഥ്വി ഷായ്ക്ക് പകരം മായങ്ക് അഗര്‍വാള്‍ ടീമിലേക്ക് എത്തുമ്പോള്‍, പരിക്കില്‍ നിന്നും മുക്തനായി ഹര്‍ദിക് പാണ്ഡ്യ എത്തുന്നതും ഇന്ത്യയ്ക്ക് പോസിറ്റീവ് ഘടകമാണ്. രാഹുലും വിജയിയും ഓപ്പണിങ്ങില്‍ പരാജയപ്പെടുമ്പോള്‍ മായങ്ക് അഗര്‍വാള്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങുവാനാണ് സാധ്യത. 

രോഹിത്തിന് പകരം പെര്‍ത്തില്‍ ഇറങ്ങിയ വിഹാരി ഒന്നാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ കിട്ടിയ അവസരം മുതലെടുക്കാനായില്ല. ഓസ്‌ട്രേലിയയില്‍ രോഹിത്തിന്റെ പരിചയ സമ്പത്താണ് ഉപയോഗപ്പെടുത്തേണ്ടത് എന്ന വാദം പല കോണില്‍ നിന്നും ഉയരുന്നുണ്ട്. അതിനിടയിലാണ് രോഹിത് നാട്ടിലേക്ക് മടങ്ങുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com