കോഹ് ലിയില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്താണ്? മറുപടിയുമായി വില്യംസന്‍

വേള്‍ഡ് ക്ലാസ് കളിക്കാരാണ് മൂന്ന് പേരും. വ്യത്യസ്തമായി കളിക്കുന്നവരാണ് മൂവരും എന്നത് തന്നെയാണ് ഏറ്റവും ആകര്‍ഷകമായ കാര്യം
കോഹ് ലിയില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്താണ്? മറുപടിയുമായി വില്യംസന്‍

കെയിന്‍ വില്യംസന്‍, വിരാട് കോഹ് ലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്...പുതു തലമുറയിലെ കേമന്മാരാണ് ഈ നാല് നായകന്മാരും. ഈ മൂന്ന് പേരുടെ കളിയില്‍ ഇഷ്ടപ്പെട്ടത് എന്താണെന്നായിരുന്നു ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസിനോട് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചത്. അതിനുള്ള കെയ്‌നിന്റെ മറുപടിയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ കൗതുകം നിറയ്ക്കുന്നത്. 

വേള്‍ഡ് ക്ലാസ് കളിക്കാരാണ് മൂന്ന് പേരും. വ്യത്യസ്തമായി കളിക്കുന്നവരാണ് മൂവരും എന്നത് തന്നെയാണ് ഏറ്റവും ആകര്‍ഷകമായ കാര്യം. ജോ റൂട്ടിന്റെ റിവേഴ്‌സ് സ്ലാപ്പാണ് എനിക്കിഷ്ടം. കോഹ് ലിയുടെ എല്ലാം മനോഹരമായ ഷോട്ടുകളാണ്. ഏത് പൊസിഷനില്‍ നിന്നും മിഡ് വിക്കറ്റിലൂടെ ഷോട്ട് പായിക്കാനുള്ള കഴിവാണ് സ്മിത്തിന്റെ പ്രത്യേകതയെന്നും വില്യംസന്‍ പറയുന്നു. 

ഐസിസി ബാറ്റിങ് റാങ്കിങ്ങില്‍ കോഹ് ലിയും വില്യംസനും തമ്മിലാണ് ഇപ്പോള്‍ പോര് നടക്കുന്നത്. ലങ്കയ്‌ക്കെതിരായ 91 റണ്‍സ് പ്രകടനത്തോടെ കരിയര്‍ ബെസ്റ്റ് പോയിന്റോടെ വില്യംസന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കെത്തി. പെര്‍ത്തിലെ സെഞ്ചുറിയോടെ ഒന്നാം സ്ഥാനം വീണ്ടും കോഹ് ലി ഉറപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com