പഞ്ചാബിയെ തോല്‍പ്പിക്കാമെന്ന് കൊല്‍ക്കത്തക്കാരന്‍ കരുതേണ്ട; കളി തുടങ്ങും മുന്‍പ് ആഘോഷം തുടങ്ങി ഗെയില്‍

ഐപിഎല്ലിന് അരങ്ങുണരും മുന്‍പ് തന്നെ ഗെയില്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. അതും പഞ്ചാബികളുടെ ട്രേഡ്മാര്‍ക്കായ ബംഗ്ര കളിച്ചു തന്നെ
പഞ്ചാബിയെ തോല്‍പ്പിക്കാമെന്ന് കൊല്‍ക്കത്തക്കാരന്‍ കരുതേണ്ട; കളി തുടങ്ങും മുന്‍പ് ആഘോഷം തുടങ്ങി ഗെയില്‍

ഐപിഎല്‍ ലേലത്തില്‍ തന്നെ സ്വന്തമാക്കാന്‍ ടീമുകള്‍ മടിച്ചതിന്റെ ആശങ്കയൊന്നും ക്രിസ് ഗെയ്‌ലിനില്ല. പകരം ഐപിഎല്ലിന് അരങ്ങുണരും മുന്‍പ് തന്നെ ഗെയില്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. അതും പഞ്ചാബികളുടെ ട്രേഡ്മാര്‍ക്കായ ബംഗ്ര കളിച്ചു തന്നെ. 

വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസലിന് ഒപ്പമുള്ള വീഡിയോയാണ് ഗെയ്ല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. റസലുമായുള്ള ബെറ്റ് ജയിച്ചതിന്റെയായിരുന്നു ആഘോഷം. പഞ്ചാബിയെ നൈറ്റ് റൈഡര്‍ കളിക്കാരന് തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഗെയില്‍ പഞ്ചാബിക്കാരെ കയ്യിലെടുക്കുന്നുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com