രക്ഷകനായി വിനീത്; ബ്ലാസ്റ്റേഴ്‌സിന് വിജയം 

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി പൂണെ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. ബ്ലാസ്‌റ്റേഴ്‌സിനായി ജാക്കിചന്ദ് സിന്‍ഹാണ് ഗോള്‍ നേടിയത്
രക്ഷകനായി വിനീത്; ബ്ലാസ്റ്റേഴ്‌സിന് വിജയം 

സെമി സാധ്യത നിലനിര്‍ത്താന്‍ ഏറെ നിര്‍ണായകമായ മത്സരത്തില്‍ പുണെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. സികെ വിനീതിന്റെ അത്യുഗ്രന്‍ ഗോളിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സെമി സാധ്യത നിലനിര്‍ത്തിയത്.  മത്സരത്തിന്റെ 59ാം മിനിറ്റില്‍ ജാക്കീചന്ദ് സിംങ്ങാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല ചലിപ്പിച്ചത്. ആദ്യപകുതിയില്‍ പരിക്കേറ്റ് മടങ്ങിയ ഇയാന്‍ ഹ്യൂമിന് പകരക്കാരനായി ഇറങ്ങിയ ഗുഡ്യോണ്‍ ബാല്‍വിന്‍സണ്‍ നല്‍കിയ കൃത്യതയാര്‍ന്ന പാസിലാണ് ജാക്കീചന്ദ് പന്ത് വലയിലാക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം കൂടുതല്‍ ഉണര്‍ന്നു കളിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് സ്വന്തമാക്കിയത്.

എന്നാല്‍ ലീഡ് അധിക സമയം നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. ബ്ലാസ്റ്റേഴ്‌സ് ഗോളി ഫൗള്‍ ചെയ്‌തെന്ന റഫറിയുടെ അനാവശ്യതീരുമാനത്തിലൂടെയാണ് പൂനെ ഗോള്‍ മടക്കിയത്. തുടര്‍ന്ന് ആവേശത്തോടെ കളിച്ച ബഌസ്റ്റേഴ്‌സ് കളിതീരാന്‍ മിനുറ്റുകള്‍ അവശേഷിക്കെ സികെ വിനീതിന്റെ മനോഹരമായ ഗോളിലൂടെ നിര്‍ണായക വിജയം പിടിച്ചുവാങ്ങുകയായിരുന്നു
 

കളിയുടെ ആദ്യ എട്ടു മിനിറ്റുകളില്‍ ശക്തമായ ആക്രമണവുമായി പൂണെ ഗോള്‍മുഖത്തെ വിറപ്പിച്ചാണു ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. ഫിനിഷിങ്ങിലെ പോരായ്മ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനു കല്ലുകടിയായി. പൂണെ ഗോളിയുടെ പിഴവില്‍ ലഭിച്ച സുവര്‍ണാവസരം ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കി.

പന്തു പിടിച്ചെടുത്ത ഹ്യൂം സി.കെ.വിനീതിനു പാസ് കൊടുത്തെങ്കിലും ഗോള്‍ നേടാനായില്ല. 42ാം മിനിറ്റില്‍ ഹ്യൂമിന് അവസരം ലഭിച്ചെങ്കിലും ഗോള്‍ അക്കാനായില്ല.45ാം മിനിറ്റില്‍ പരുക്കേറ്റ ഹ്യൂമിനു പകരക്കാരനായി ഐസ്!ലന്‍ഡ് താരം ഗുഡ്യോണ്‍ ബാല്‍വിന്‍സണും കളത്തിലിറങ്ങി. ആദ്യ പകുതിയില്‍ ഫൗളുകളും നിരവധിയായിരുന്നു. ഫൗളുകളുടെ കാര്യത്തില്‍ മല്‍സരിച്ച ഇരുടീമുകള്‍ക്കും രണ്ടു മഞ്ഞ കാര്‍ഡുകള്‍ വീതം ലഭിച്ചു. പൂണെ താരങ്ങള്‍ റഫറിമാരുമായി പലകുറി തര്‍ക്കിക്കുന്നതിനും ആദ്യ പകുതി സാക്ഷ്യം വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com