സീസണില്‍ ഇനി മഞ്ഞക്കുപ്പായത്തില്‍ ഹ്യും ഉണ്ടാകില്ല; പരിക്കോ, വിദേശ താരങ്ങളുടെ ക്വാട്ടയോ വിഷയം?

പുനെയ്‌ക്കെതിരായ മത്സരത്തിനിടയിലേറ്റ പരിക്കു മൂലം ഹ്യൂമിന് സീസണിലെ ബാക്കി മത്സരങ്ങള്‍ കളിക്കാനാവില്ല
സീസണില്‍ ഇനി മഞ്ഞക്കുപ്പായത്തില്‍ ഹ്യും ഉണ്ടാകില്ല; പരിക്കോ, വിദേശ താരങ്ങളുടെ ക്വാട്ടയോ വിഷയം?

സെമി സാധ്യതകള്‍ നിലനിര്‍ത്തുന്നതിനായി ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചു കയറാന്‍ തന്ത്രങ്ങള്‍ മെനയുന്നതിന് ഇടയില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി. സീസണിലെ ബാക്കിയുള്ള നാല് മത്സരങ്ങളില്‍ മഞ്ഞക്കുപ്പായത്തില്‍ ഇയാന്‍ ഹ്യും ഉണ്ടാകില്ല. 

പുനെയ്‌ക്കെതിരായ മത്സരത്തിനിടയിലേറ്റ പരിക്കു മൂലം ഹ്യൂമിന് സീസണിലെ ബാക്കി മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗികമായി തന്നെ വ്യക്തമാക്കി കഴിഞ്ഞു. പരിക്കിനെ തുടര്‍ന്നാണോ, ടീമിലെ വിദേശ താരങ്ങളുടെ ക്വാട്ട നിറയുന്നതിലാണോ ഹ്യൂമിനെ ഒഴിവാക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മൈതാനം നിറഞ്ഞു കളിച്ച ഇയാന്‍ ഹ്യൂം രണ്ടും മൂന്നും സീസണുകളില്‍ മഞ്ഞക്കുപ്പായത്തില്‍ ഇല്ലാതിരുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

നാലാം സീസണില്‍ കളി മാറും എന്ന പ്രഖ്യാപനത്തോടെ എത്തിയ ടീം മാനേജ്‌മെന്റ് ഹ്യൂമിനെ മഞ്ഞപ്പടയിലേക്ക് തിരികെയെത്തിച്ചായിരുന്നു ആരാധകരെ സന്തോഷിപ്പിച്ചത്. എന്നാല്‍ മ്യുലന്‍സ്റ്റീന്റെ പരിഷ്‌കാരങ്ങള്‍ ഹ്യൂമിന്റെ കളി ഒഴുക്കിനെ തന്നെ തടസപ്പെടുത്തിയപ്പോള്‍ കനേഡിയന്‍ താരത്തില്‍ നിന്നും ആഗ്രഹിച്ച ഗോളും വിജയവും ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചില്ല. 

എന്നാല്‍ ഡല്‍ഹിക്കെതിരെ ഹാട്രിക് അടിച്ച് ഹ്യൂം തിരിച്ചുവന്നതോടെ ആരാധകര്‍ ഉണര്‍ന്നു. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ആത്മാര്‍ഥതയോടെ കളിക്കുന്നതാരെന്ന ചോദ്യത്തിന് ഹ്യും എന്ന പേര് പറയാന്‍ ആരാധകര്‍ക്ക് മറുത്തൊന്ന് ചിന്തിക്കേണ്ടി വരില്ല. നിര്‍ണായകമായ നാല് മത്സരങ്ങളില്‍ ഹ്യും ഇല്ലാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

എന്നാല്‍ പുനെയ്‌ക്കെതിരായ മത്സരത്തില്‍ ബെഞ്ചിലിരുന്ന ബെര്‍ബറ്റോവ് ടീമിലേക്ക് തിരിച്ചെത്തുകയും, ഇസുമിയും,  പുള്‍ഗയും കൂടി ചേരുകയും ചെയ്താല്‍ ഹ്യും ഇല്ലെങ്കിലും ജയിച്ചു കയറാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയും എന്ന് തന്നെയാണ് മഞ്ഞപ്പടയുടെ ആരാധക കൂട്ടത്തിന്റെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com