ദക്ഷിണാഫ്രിക്കന്‍ ടീം കുത്തിയിരുന്നു വീഡിയോ കാണുകയാണ്, ചഹലിനേയും കുല്‍ദീപിനേയും മറികടക്കാന്‍ വഴി തേടിയെന്ന് ക്രിസ് മോറിസ്‌

സ്പിന്നേഴ്‌സ് ഞങ്ങളെ അതിശയപ്പെടുത്താറുമില്ല, പ്രത്യേകിച്ച് ഇന്ത്യന്‍ സ്പിന്‍
ദക്ഷിണാഫ്രിക്കന്‍ ടീം കുത്തിയിരുന്നു വീഡിയോ കാണുകയാണ്, ചഹലിനേയും കുല്‍ദീപിനേയും മറികടക്കാന്‍ വഴി തേടിയെന്ന് ക്രിസ് മോറിസ്‌

മൂന്ന് ഏകദിനങ്ങള്‍ പരാജയപ്പെട്ട് വിജയ വഴിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പടയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് സ്പിന്നര്‍മാരായ ചഹലും, കുല്‍ദീപ് യാദവുമാണ്. ടൂര്‍ണമെന്റില്‍ വീണ ദക്ഷിണാഫ്രിക്കയുടെ 30 വിക്കറ്റുകളില്‍ 21 എണ്ണവും പിഴുതത് ഇവര്‍ രണ്ടു പേര്‍ ചേര്‍ന്നാണെന്നത് തന്നെ ഇവരുയര്‍ത്തുന്ന ഭീഷണിയുടെ തോത് വ്യക്തമാക്കുന്നു. 

എന്നാല്‍ നാലാം ഏകദിനത്തില്‍ ചഹലും കുല്‍ദീപും ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ ഞങ്ങള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നതായാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് പറയുന്നത്. ചഹലിന്റേയും, കുല്‍ദീപിന്റേയും ബൗളിങ്ങ് വീഡിയോ നിരവധി തവണ ഞങ്ങള്‍ നിരീക്ഷിച്ചു. ഇതിലൂടെ ഇവരെ എങ്ങിനെ മറികടക്കാം എന്ന വഴിയാണ് ഞങ്ങള്‍ തിരഞ്ഞത്. 

ബോള്‍ അവര്‍ ഡെലിവര്‍ ചെയ്യുന്നതെല്ലാം ഞങ്ങള്‍ നിരീക്ഷിച്ചു. എന്നാല്‍ സ്പിന്നേഴ്‌സിനെ മറികടക്കാന്‍ എന്തെങ്കിലും പ്രത്യേക തന്ത്രങ്ങള്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നില്ല. കുറച്ചു കൂടുതല്‍ കഠിനാധ്വാനം ചെയ്ത് അവരെ നേരിടുകയാണ് വേണ്ടത്. പൊസിറ്റീവ് ഗെയിം കളിച്ചാല്‍ ഞങ്ങള്‍ക്കത് സാധിക്കുമെന്നും ക്രിസ് മോറിസ് പറയുന്നു. 

സ്പിന്‍ ബൗളിങ്ങിനെ മോശമായാണ് ഞങ്ങള്‍ നേരിടുന്നതെന്ന് അറിയാം. എന്നാല്‍ സ്പിന്നിനെ ഞങ്ങള്‍ പേടിക്കുന്നില്ല. സ്പിന്നേഴ്‌സ് ഞങ്ങളെ അതിശയപ്പെടുത്താറുമില്ല, പ്രത്യേകിച്ച് ഇന്ത്യന്‍ സ്പിന്നര്‍മാരെന്നും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com