ന്യൂഡല്‍ഹി : കേരള ബ്ലാസ്റ്റേഴ്‌സ് വെറും കടലാസ് പുലികളാണെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബൈച്ചുംഗ് ബൂട്ടിയ. ഐഎസ്എല്‍ നാലാം സീസണ്‍ തുടങ്ങുന്നതിന് മുമ്പ് താന്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിച്ച ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ മോശം പ്രകടനത്തിലൂടെ വെറും കടലാസ് പുലികള്‍ മാത്രമാണ് തങ്ങളെന്ന് മഞ്ഞപ്പട തെളിയിച്ചു. നിരാശ മറച്ചുവെക്കാതെ ബൂട്ടിയ പറഞ്ഞു.
വിദേശ താരങ്ങളെയും ഇന്ത്യന്‍ താരങ്ങളെയും കളിക്കളത്തില്‍ സമന്വയിപ്പിക്കാന്‍ കഴിയാതെ പോയതാണ് ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്. ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തന്നോട് ക്ഷമിക്കണം. അടുത്ത സീസണെങ്കിലും ആരാധകര്‍ക്ക് വേണ്ടി ബ്ലാസ്‌റ്റേഴ്‌സ് കിരീടം നേടണമെന്നും ബൂട്ടിയ ആവശ്യപ്പെട്ടു.
കഴിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ സമനില നേടിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രതീക്ഷകള്‍ തുലാസിലായത്. ഇനിയുള്ള മല്‍സരങ്ങള്‍ എല്ലാം ജയിക്കണം. കൂടാതെ മറ്റു ടീമുകളുടെ പ്രകടനം കൂടി ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ