മലയാളികള്‍ ഗ്യാലറി നിറയ്ക്കും, പക്ഷേ ആ ചൂട് സഹിക്കാനാവില്ല; കൊച്ചിയോട് കോപ്പലാശാന് കലിപ്പ് തന്നെ

ബ്ലാസ്റ്റേഴ്‌സ് വിട്ട് ജംഷഡ്പൂരിലെത്തിയ കോപ്പലാശാന്റെ തന്ത്രങ്ങള്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചാല്‍ പുറത്തേക്ക് വഴി തുറക്കുന്നത് ബ്ലാസ്റ്റേഴ്‌സിനാണ്
മലയാളികള്‍ ഗ്യാലറി നിറയ്ക്കും, പക്ഷേ ആ ചൂട് സഹിക്കാനാവില്ല; കൊച്ചിയോട് കോപ്പലാശാന് കലിപ്പ് തന്നെ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സ്റ്റീവ് കോപ്പലിനോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. മൂന്നാം സീസണില്‍ മഞ്ഞപ്പടയെ കപ്പിനടുത്തേക്ക് എത്തിക്കുന്നതില്‍ കോപ്പലിന്റെ തന്ത്രങ്ങള്‍ നല്‍കിയ ഊര്‍ജം അവര്‍ക്ക് മറക്കാനാവില്ല. എന്നാല്‍ എന്നും മഞ്ഞക്കടല്‍ തീര്‍ത്ത കൊച്ചിയോട് കോപ്പലാശാന് കലിപ്പ് തന്നെ. 

ബ്ലാസ്റ്റേഴ്‌സ് വിട്ട് ജംഷഡ്പൂരിലെത്തിയ കോപ്പലാശാന്റെ തന്ത്രങ്ങള്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചാല്‍ പുറത്തേക്ക് വഴി തുറക്കുന്നത് ബ്ലാസ്റ്റേഴ്‌സിനാണ്. പക്ഷേ കൊച്ചിയോട് കോപ്പലിനുള്ള കലിപ്പ് ഈ കാര്യത്തിനൊന്നുമല്ല. ഐഎസ്എല്ലിന് പിന്നാലെ തുടങ്ങുന്ന സൂപ്പര്‍ കപ്പിന് കൊച്ചിയെ വേദിയായി പരിഗണിക്കുന്നതാണ് കോപ്പലാശാനെ ചൊടിപ്പിക്കുന്നത്. 

സുപ്പര്‍ കപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത് പരിഗണിക്കുമ്പോള്‍ കൊച്ചിയില്‍ ചൂടുള്ള സമയമാണ് ഇതെന്ന് മനസിലാക്കാം. കൊച്ചിയിലേത്  പോലുള്ള ചൂടേറിയ കാലാവസ്ഥയില്‍ കളിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു. 

കൊച്ചിയെ വേദിയായി തിരഞ്ഞെടുക്കുന്നതിനുള്ള എതിര്‍പ്പിന് പുറമെ സൂപ്പര്‍ കപ്പിന്റെ നടത്തിപ്പിനേയും കോപ്പല്‍ വിമര്‍ശിക്കുന്നു. രണ്ടാഴ്ച മാത്രമാണ് സൂപ്പര്‍ കപ്പിന് ഇനിയുള്ളത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഘടനയില്‍ പോലും ഇപ്പോള്‍ തീരുമാനമായിട്ടില്ല. ഇതിനെ എങ്ങിനെ സൂപ്പര്‍ കപ്പ് എന്ന് വിളിക്കാന്‍ സാധിക്കും എന്നും അദ്ദേഹം ചോദിക്കുന്നു. സൂപ്പര്‍ കപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസും മുന്നോട്ടു വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com