മാഹാരാജയില്‍ നിന്നും ഞാന്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ നിരയിലേക്ക് എത്തി, ഗ്രേഗ് ചാപ്പലിനോട് പൊറുക്കാനാവില്ല; ഗാംഗുലി

എന്താണോ സംഭവിച്ചത് അത് ചിന്തിക്കാന്‍ കഴിയാത്തതായിരുന്നു, അംഗീകരിക്കാന്‍ കഴിയാത്തതും, പൊറുക്കാന്‍ കഴിയാത്തതും
മാഹാരാജയില്‍ നിന്നും ഞാന്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ നിരയിലേക്ക് എത്തി, ഗ്രേഗ് ചാപ്പലിനോട് പൊറുക്കാനാവില്ല; ഗാംഗുലി

2004ല്‍ ജോണ്‍ റൈറ്റിന് പകരം ആരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി തെരഞ്ഞെടുക്കണം എന്ന ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. അദ്ദേഹത്തിന്റെ പേര് എന്റെ മനസില്‍ തെളിഞ്ഞു വന്നു. ഞങ്ങളെ നമ്പര്‍ വണ്‍ പൊസിഷനില്‍ എത്തിക്കാന്‍ ചാപ്പലിന് സാധിക്കും എന്നായിരുന്നു എന്റെ വിശ്വാസം. ഡാല്‍മിയയെ ഞാന്‍ എന്റെ തീരുമാനമറിയിച്ചു. എന്നാല്‍ എന്റെ നീക്കം ശരിയല്ലെന്ന വിലയിരുത്തല്‍ പലരും അന്ന് തന്നെ നല്‍കിയിരുന്നു. സുനില്‍ ഗവാസ്‌കര്‍ അത്തരം നിര്‍ദേശം നല്‍കിയവരില്‍ ഒരാളാണ്. ചാപ്പലിനൊപ്പം നിന്ന് ടീമിനെ നയിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടാകും എന്നാണ് ഗാവസ്‌കര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയത്. 

ഗ്രേഗ് മികച്ച കോച്ചായിരിക്കില്ല എന്ന വിലയിരുത്തലായിരുന്നു ഇയാന്‍ ചാപ്പലിന് പോലും. എന്നാല്‍ ഇവരുടെയെല്ലാം വിലയിരുത്തലുകള്‍ ഞാന്‍ അവഗണിച്ചു. ബാക്കിയെല്ലാം ചരിത്രമാണ്. അതാണ് ജീവിതവും. ചില സ്‌ക്രിപ്റ്റ് നമ്മുടെ വഴിയെ വരും, എന്റെ ഓസ്‌ട്രേലിയന്‍ ടൂര്‍ പോലെ. മറ്റ് ചിലത് നമുക്ക് എതിരാവും, ഗ്രേഗ് ചാപ്പലിന്റെ അധ്യായം പോലെ, ഗ്രേഗ് ചാപ്പലുമായുള്ള ശീതയുദ്ധത്തിന് പിന്നാലെ  ടീമില്‍ നിന്നും പുറത്തുപോകേണ്ട വന്നതിനെ കുറിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറയുന്നു. 

2005 എന്റെ ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമാണ്. കാരണമൊന്നും ഇല്ലാതെ എന്റെ നായകത്വം തിരിച്ചെടുത്തു, ടീമില്‍ നിന്നും പുറത്താക്കി. ഇപ്പോള്‍ ഇതെഴുതുമ്പോള്‍ പോലും എനിക്ക് ദേഷ്യം  വരുന്നുണ്ട്. എന്താണോ സംഭവിച്ചത് അത് ചിന്തിക്കാന്‍ കഴിയാത്തതായിരുന്നു, അംഗീകരിക്കാന്‍ കഴിയാത്തതും, പൊറുക്കാന്‍ കഴിയാത്തതും. 

ഒരു വിന്നിങ് ക്യാപ്റ്റനെ ഇങ്ങനെ പുറത്താക്കുന്നത് ക്രിക്കറ്റ് ചരിത്രത്തില്‍ എവിടേയും കണ്ടിട്ടുണ്ടാകില്ല, അതും അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടിയ നായകനെ. എന്നാല്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ എനിക്ക് ലഭിച്ച പിന്തുണയായിരുന്നു  എന്നെ  കൂടുതല്‍ വേദനിപ്പിച്ചത്. എന്നെ വിമര്‍ശിച്ചിരുന്നവര്‍ പോലും അനുകൂലമായി മുന്നോട്ടു വന്നു.  മഹാരാജ ആയിരുന്നിടത്ത്  നിന്നും ഞാന്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്ഥാനത്തേക്ക് എത്തിയെന്നും ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com