ഇത് പുടിനല്ലേ? അതോ ഇംഗ്ലണ്ട് മുന്‍ നായകനോ? ടവല്‍ മാത്രം ധരിച്ച് റോഡില്‍

സംഭവം ട്വിറ്ററില്‍ ട്രെന്‍ഡായെങ്കിലും അത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനല്ലേയെന്നായിരുന്നു പലരുടേയും ചോദ്യം
ഇത് പുടിനല്ലേ? അതോ ഇംഗ്ലണ്ട് മുന്‍ നായകനോ? ടവല്‍ മാത്രം ധരിച്ച് റോഡില്‍

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജോസ് ബട്ട്‌ലറായിരുന്നു ഒരു ഫോട്ടോ ട്വീറ്റ് ചെയ്ത് ആളെ പിടികിട്ടിയോ എന്ന ചോദ്യം ചോദിച്ചത്. ഈ ഇംഗ്ലണ്ട് മുന്‍ നായകനെ അര്‍ക്കെങ്കിലും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ എന്നായിരുന്നു ബട്ട്‌ലറിന്റെ ചോദ്യം. പക്ഷേ മറ്റൊരു ലോക നേതാവല്ലേ ഇതെന്നായിരുന്നു ട്വിറ്ററില്‍ കൂടുതലുമുയര്‍ന്ന മറുപടി. 

ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍ ഒരു ടവല്‍ മാത്രം ധരിച്ച് റോഡരികിലൂടെ നടക്കുന്ന ചിത്രമായിരുന്നു ബട്ട്‌ലര്‍ ട്വീറ്റ് ചെയ്തത്. സംഭവം ട്വിറ്ററില്‍ ട്രെന്‍ഡായെങ്കിലും അത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനല്ലേയെന്നായിരുന്നു പലരുടേയും ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com