കൊല്‍ക്കത്തയുടെ നായകന്‍ ആരാവും? ദാദ വിരല്‍ചൂണ്ടുന്നത് ഇദ്ദേഹത്തിലേക്കാണ്‌

തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ക്രിസ് ലിന്നിന് ഐപിഎല്‍ കളിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ഉടലെടുത്തതിനെ തുടര്‍ന്നാണ് നായക സ്ഥാനത്തേക്ക് കൊല്‍ക്കത്തയ്ക്ക് ആശയ കുഴപ്പം
കൊല്‍ക്കത്തയുടെ നായകന്‍ ആരാവും? ദാദ വിരല്‍ചൂണ്ടുന്നത് ഇദ്ദേഹത്തിലേക്കാണ്‌

രണ്ട് വട്ടം കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീര്‍ ഇല്ലാതെ പതിനൊന്നാം സീസണിനായി കച്ചമുറുക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആര് നയിക്കും? കൊല്‍ക്കത്തയുടെ നായക സ്ഥാനത്തേക്ക് ഇന്ത്യന്‍ മുന്‍ താരം സൗരവ് ഗാംഗുലിക്ക് ഒര് പേര് നിര്‍ദേശിക്കാനുണ്ട്. റോബില്‍ ഉത്തപ്പയെ.

റോബിന്‍ ഉത്തപ്പയെ കൊല്‍ക്കത്തയുടെ നായകനാക്കണമെന്നാണ് ഗാംഗുലി പറയുന്നത്. ഉത്തപ്പ അല്ലെങ്കില്‍ പിന്നെ ദിനേശ് കാര്‍ത്തിക്. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ക്രിസ് ലിന്നിന് ഐപിഎല്‍ കളിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ഉടലെടുത്തതിനെ തുടര്‍ന്നാണ് നായക സ്ഥാനത്തേക്ക് കൊല്‍ക്കത്തയ്ക്ക് ആശയ കുഴപ്പം. 

2014 മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമാണ് ഉത്തപ്പ. ടീമിന്റെ നായക സ്ഥാനത്തേക്ക് തന്നെ തെരഞ്ഞെടുത്താല്‍ അത് അഭിമാനത്തോടെ  സ്വീകരിക്കുമെന്നും ഉത്തപ്പ പ്രഖ്യാപിച്ചു കഴിഞ്ഞു.  കൊല്‍ക്കത്തയ്ക്കായി കളിച്ച 58 മത്സരങ്ങളില്‍ നിന്നും 1806 റണ്‍സാണ് ഉത്തപ്പയുടെ സമ്പാദ്യം. 

നായക സ്ഥാനത്തും ചെറിയ പരിചയം ഉത്തപ്പയ്ക്കുണ്ട്. 2013ലെ ഇന്ത്യന്‍ എ ടീമിന്റെ പര്യടനത്തില്‍ ടീമിനെ നയിച്ചത് ഉത്തപ്പയായിരുന്നു. റൈറ്റ്  മാച്ച് കാര്‍ഡ് ഉപയോഗിച്ച് 6.4 കോടി രൂപയ്ക്കാണ് ഉത്തപ്പയെ കൊല്‍ക്കത്ത ടീമില്‍ നിലനിര്‍ത്തിയത്. 

ഉത്തപ്പയല്ലെങ്കില്‍ പിന്നെ പരിഗണനയിലുള്ള ദിനേശ് കാര്‍ത്തിക്കിന് 200 ട്വിന്റി20 മത്സരങ്ങള്‍ കളിച്ചതിന്റെ അനുഭവ സമ്പത്ത് തുണയാവും. ഐപിഎല്ലില്‍ 152 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാര്‍ത്തിക് 2903 റണ്‍സാണ് സ്‌കോര്‍ ചെയ്തി്ട്ടുള്ളത്. 7.4 കോടി രൂപയ്ക്കാണ് കാര്‍ത്തിക്കിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com