സ്വതന്ത്രനായി യുവിയെ ഞാന്‍ വിടും, ബിഗ് ഷോട്ടുകളിലൂടെ യുവി കാണികളെ രസിപ്പിക്കട്ടേയെന്ന് പഞ്ചാബ് നായകന്‍

സണ്‍റൈസേഴേസ് ഹൈദരാബാദിനായി കളിച്ച 12 മത്സരങ്ങളില്‍ രണ്ട് ഓവര്‍ മാത്രമാണ് യുവി ബോള്‍ ചെയ്തത്. എന്നാല്‍ ഈ സീസണില്‍ യുവിയുടെ മാജിക് ബൗളിങ്ങാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്
സ്വതന്ത്രനായി യുവിയെ ഞാന്‍ വിടും, ബിഗ് ഷോട്ടുകളിലൂടെ യുവി കാണികളെ രസിപ്പിക്കട്ടേയെന്ന് പഞ്ചാബ് നായകന്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ അവിഭാജ്യ ഘടകമായിരിക്കും യുവരാജ് സിങ്ങെന്ന് പഞ്ചാബ് നായകന്‍ ആര്‍.അശ്വിന്‍. യുവിയെ സ്വതന്ത്രനായി വിടുകയും, വലിയ ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ അനുവദിക്കുകയുമാണ് തനിക്ക് ചെയ്യാനുള്ളതെന്ന് അശ്വിന്‍ പറയുന്നു. 

കാണികളെ ആസ്വദിപ്പിക്കാന്‍ തക്ക വിധത്തില്‍ യുവിയെ ഇറക്കുക. ക്രിക്കറ്റിന്റെ അക്രമണോത്സുകത കൂടിയ ടൂര്‍ണമെന്റിന്റെ ഭാഗമാണ് നമ്മള്‍. യുവിക്ക് കഴിയുന്നത്ര ഓവറുകള്‍ കൊടുക്കാനായിരിക്കും എന്റെ ശ്രമം. ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ യുവിയാണെന്നും അശ്വിന്‍ പറയുന്നു. 

മധ്യ ഓവറുകളില്‍ യുവരാജിലൂടെ വിക്കറ്റുകള്‍ വീഴ്ത്താനാണ് ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. സണ്‍റൈസേഴേസ് ഹൈദരാബാദിനായി കളിച്ച 12 മത്സരങ്ങളില്‍ രണ്ട് ഓവര്‍ മാത്രമാണ് യുവി ബോള്‍ ചെയ്തത്. എന്നാല്‍ ഈ സീസണില്‍ യുവിയുടെ മാജിക് ബൗളിങ്ങാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഫീല്‍ഡില്‍ യുവിയില്‍ നിന്നും ഫലപ്രദമായ നിര്‍ദേശങ്ങള്‍ തനിക്ക് ആരായാമെന്നും പഞ്ചാബ് നായകന്‍ പറയുന്നു. 

2009 മുതല്‍ 2015 വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്ന അശ്വിനെ പുനെയായിരുന്നു 2016ലും 17ലും സ്വന്തമാക്കിയത്. വിലക്കിന് ശേഷം ചെന്നൈ തിരിച്ചെത്തിയെങ്കിലും അശ്വിനെ ടീമില്‍ നിലനിര്‍ത്താന്‍ ചെന്നൈ മുതിര്‍ന്നില്ല. 7.60 കോടി രൂപയ്ക്ക് പഞ്ചാബ് അശ്വിനെ ടീമിലെത്തിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com