നെയ്മറുടെ പരിക്ക് വിലയിരുത്താന്‍ ബ്രസീല്‍ ടീം ഡോക്ടര്‍; എട്ട് ആഴ്ച വരെ നഷ്ടപ്പെടും

ശസ്ത്രക്രീയ വേണ്ടി വന്നാലും ഇല്ലെങ്കിലും ആറ് മുതല്‍ എട്ട് ആഴ്ച വരെ നെയ്മറുടെ ചികിത്സയ്ക്കായി വേണ്ടി വരും
നെയ്മറുടെ പരിക്ക് വിലയിരുത്താന്‍ ബ്രസീല്‍ ടീം ഡോക്ടര്‍; എട്ട് ആഴ്ച വരെ നഷ്ടപ്പെടും

പൊന്നും വില കൊടുത്ത് സ്വന്തമാക്കിയ താരത്തെ ടീമിന് ഏറ്റവും അത്യാവശ്യ ഘട്ടത്തില്‍ ഉപകാരപ്പെടുന്നില്ലെങ്കിലോ? നെയ്മറിന്റെ കാര്യത്തില്‍ പിഎസ്ജിയുടെ അവസ്ഥ അങ്ങിനെയാണ്. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് നെയ്മറിന്റെ മാജിക് ഗ്രൗണ്ടില്‍ വേണ്ടപ്പോഴാണ് പരിക്കിന്റെ പിടിയിലേക്ക് താരം വഴുതി വീണിരിക്കുന്നത്. 

ആറ് ആഴ്ചയോളം നെയ്മറിന് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്ന് അദ്ദേഹത്തിന്റെ പിതാവ് വ്യക്തമാക്കുന്നു. എന്നാല്‍ ശസ്ത്രക്രീയ വേണ്ടിവരുമോ എന്നതില്‍ തീരുമാനമായിട്ടില്ല. ശസ്ത്രക്രീയ വേണ്ടി വന്നാലും ഇല്ലെങ്കിലും ആറ് മുതല്‍ എട്ട് ആഴ്ച വരെ നെയ്മറുടെ ചികിത്സയ്ക്കായി വേണ്ടി വരും. 

ഇങ്ങനെയൊരു സാഹചര്യത്തിലേക്കെത്താന്‍ നമ്മള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അത് അംഗീകരിച്ച് എത്രയും പെട്ടെന്ന് നെയ്മറിനെ തിരിച്ചു വരവിന് സഹായിക്കുകയാണ് വേണ്ടത്. നെയ്മറില്ലാതെ അടുത്ത ചില മത്സരങ്ങള്‍ കളിക്കേണ്ടി വരുമെന്ന് പിഎസ്ജിക്ക് വ്യക്തമായിട്ടുണ്ടെന്നും നെയ്മറിന്റെ പിതാവ് പറയുന്നു. നെയ്മറിന്റെ പരിക്ക് പിഎസ്ജിയെ കൂടാതെ ബ്രസീല്‍ ടീമിനേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ബ്രസീലിന് ലോക കപ്പ് പ്രതീക്ഷ നല്‍കുന്ന മുഖമാണ് നെയ്മറിന്റേത്.  

നെയ്മറുടെ പരിക്ക് പരിശോധിക്കുന്നതിനായി ബ്രസീല്‍ ദേശീയ ടീമിന്റെ ഡോക്ടര്‍ പാരിസിലെത്തിയിട്ടുണ്ട്. ശസ്ത്രക്രീയയ്ക്ക് വിധേയനായി ലോക കപ്പ് തുടങ്ങുന്നതിന് മുന്‍പ് പരിക്കില്‍ നിന്നും മുക്തനാവാനാണ് നെയ്മര്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബ്രസീല്‍ ടീം ഡോക്ടര്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു. ചികിത്സ ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

ജൂണ്‍ 14 മുതല്‍ 15 വരെയാണ് ലോക കപ്പ്. പരിക്കിനെ തുടര്‍ന്ന് ബ്രസീലിന്റെ റഷ്യ, ജര്‍മ്മനി എന്നിവരുമായുള്ള സൗഹൃദ മത്സരത്തിനുള്ള  ടീമിനെ പ്രഖ്യാപിക്കുന്നത് ബ്രസീല്‍ കോച്ച് ടിറ്റേ നീക്കിവെച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com