2018: കായിക ലോകത്തെ പ്രധാന മത്സരങ്ങള്‍ ഇവയാണ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2018 12:32 PM |
Last Updated: 01st January 2018 12:32 PM | A+A A- |

2017ലെ കായികവിശേഷങ്ങള്‍ നിങ്ങള്‍ക്ക് അത്ഭുതകരമായി തോന്നിയെങ്കില്‍ 2018ലെ സ്‌പോര്‍ട്ട്‌സ് ചാര്‍ട്ട് നിങ്ങളെ വിസ്മയിപ്പിക്കുമെന്നുറപ്പ്. അത്ര സംഭവബഹുലമാണ് ഈ വര്‍ഷത്തെ കായിക വിശേഷങ്ങള്‍. ക്രിക്കറ്റ്, ഫുട്ട്‌ബോള്‍ തുടങ്ങി എല്ലാ കായിക ഇനങ്ങളും പുതുവര്‍ഷത്തില്‍ ഗംഭീര പോരാട്ടങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലഡ്, ഓസ്‌ട്രേലീയ എന്നീ രാജ്യങ്ങളിലേക്ക് മത്സരങ്ങള്‍ക്കായി യാത്രതിരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രാക്കയ്‌ക്കെതിരായ സിരീസോടെ അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മറ്റോരു തലത്തിലേക്ക് കടക്കുന്നതിനും 2018 സാക്ഷ്യം വഹിക്കും.
ഫുട്ട്‌ബോള്‍ പ്രേമികള്‍ക്കായി 2018 കരുതിവെച്ചിരിക്കുന്നത് ഏറ്റവും വലിയ ഫുട്ട്‌ബോള്‍ മാമാങ്കം തന്നെയാണ്. ഫിഫാ വേള്‍ഡ് കപ്പിന് ആദ്യമായി റഷ്യ അതിഥേയത്വം വഹിക്കുമ്പോള്‍ അത് ഫുട്ട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന പോരാട്ടമായി മാറുമെന്നുറപ്പ്.
ചെസ്സില്‍ ഈ വര്‍ഷം ഉറ്റുനോക്കേണ്ടത് മാര്‍ച്ചില്‍ നടക്കുന്ന കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് തന്നെയാണ്. നിലവില്‍ മാഗ്നസ് കാള്‍സണ്‍ സ്വന്തമാക്കി വച്ചിരിക്കുന്ന ലോക കിരീടം ആര് സ്വന്തമാക്കുമെന്നറിയാനാണ് കാത്തിരിപ്പ്. നവംബറില്‍ ലണ്ടനില്‍ വച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പ്.
അത്‌ലറ്റിക്‌സ്, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്കും 2018 മികച്ച സ്വീകരണമാണ് നല്‍കുക. ജക്കാര്‍ത്തയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസും ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസുമാണ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതിനുപുറമേ അഞ്ചാം ഫോര്‍മുലാ വണ്‍ കിരീടത്തിനായ പോരാടുന്ന ലെവിസ് ഹാമില്‍ട്ടണേയും 2018ല്‍ കാണാം. പി വി സിന്ദുവും സൈന നെഹ്‌വാളും ഇന്ത്യയിലെ ബാഡ്മിന്റണ്‍ തരംഗം 2018ലും കാത്തുസൂക്ഷിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.