ഇന്ത്യന്‍ കായിക ലോകത്തെ പെണ്‍കരുത്താണ് മിതാലി രാജ്. ഇന്ത്യന്‍ ടീമിനെ വനിതാ ലോക കപ്പിനടുത്ത് വരെ എത്തിച്ച പെണ്‍കരുത്ത് ഇന്ത്യന്‍ പുരുഷ ടീമിനെ നയിക്കട്ടെ എന്നാണ് ബോളിവുഡ് താരം ഷാരുഖ് ഖാന്‍ പറയുന്നത്. എന്നുവെച്ചാല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മിതാലി എത്തണമെന്ന്.
സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്ന ടെഡ് അവതരിപ്പിക്കുന്ന പുതിയ ചാറ്റ് ഷോയിലായിരുന്നു മിതാലിയെ ഇന്ത്യന്‍ ടീമിനെ പരിശീലകയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായുള്ള ഷാരുഖിന്റെ പ്രതികരണം. ഷാരുഖാണ് ഷോയുടെ അവതാരകന്‍. പുതുവത്സര ദിനം ഷോയില്‍ അതിഥിയായി എത്തിയത് മിതാലിയും.
ഞാന്‍ എപ്പോഴും എന്റെ മികച്ചത് നല്‍കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഷാരുഖിന്റെ വാക്കുകള്‍ക്ക മിതാലി നല്‍കിയ മറുപടി. ലോക കപ്പ് കളിക്കിടെ എങ്ങിനെ പുസ്തകം വായിച്ചിരിക്കാന്‍ സാധിച്ചു എന്നും ഷാരുഖിന് അറിയണമായിരുന്നു. കളിക്കളത്തില്‍ നമ്മളിറങ്ങുമ്പോള്‍ എല്ലാവരുടേയും ശ്രദ്ധ നമ്മിലേക്കായിരിക്കും. ട്രോഫിയുമായി ജയിച്ചു വരാനാണ് ടീമിന്റെ ശ്രമം. അതുകൊണ്ട് തന്നെ ഇത് വെറുമൊരു കളി മാത്രമല്ല. ഫോക്കസ് നിലനിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
കളിക്കളത്തില്‍ മികച്ച കളി പുറത്തെടുക്കാനും, ഫോക്കസോടെ ഇരിക്കാനും ഓരോരുത്തര്‍ക്കും ഓരോ മാര്‍ഗങ്ങള്‍ ഉണ്ട്. പുസ്തകം വായിക്കുക എന്നതാണ് തന്റെ മാര്‍ഗം മത്സര സമയത്തെ സമ്മര്‍ദ്ദം ഇല്ലാതെയാക്കാന്‍ പുസ്തകം വായിക്കുന്നതിലൂടെ എനിക്ക് സാധിക്കുമെന്ന് മിതാലി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ