അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; നാലാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ 

ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാപ്പുവ ന്യൂഗിനി, സിംബാബ്‌വേ എന്നീ ടീമുകളാണ് ഓസ്‌ട്രേലിയയ്ക്ക് പുറമേ ഇന്ത്യക്കൊപ്പം ബി ഗ്രൂപ്പിലുള്ളത്
അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; നാലാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ 

പന്ത്രണ്ടാമത് അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ന്യൂസിലന്‍ഡില്‍ തുടക്കമാകുന്നു. പത്ത് ഐസിസി അംഗങ്ങളും  ആറ് അസോസിയേറ്റ് അംഗങ്ങളും ഉള്‍പ്പെടെ നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. മൂന്നാം തവണയാണ് ന്യൂസിലന്‍ഡ് ടൂര്‍ണമെന്റിന് വേദിയാകുന്നത്. 

ആതിഥേയരായ ന്യൂസിലാന്‍ഡും നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസും തമ്മിലാണ് ആദ്യ മത്സരം. ഇതിനുപുറമേ ആദ്യദിനം മൂന്ന് മത്സരങ്ങള്‍കൂടെ നടക്കും. എ ഗ്രൂപ്പില്‍ അഫ്ഗാനിസ്താന്‍ പാകിസ്താനെയും സി ഗ്രൂപ്പില്‍ ബംഗ്ലാദേശ് നമീബിയയെയും നേരിടും. ബി ഗ്രൂപ്പിലെ മത്സരത്തില്‍ പാപ്പുവ ന്യൂഗിനി സിംബാബാവെയെയാണ് നേരിടുക. 

ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാപ്പുവ ന്യൂഗിനി, സിംബാബ്‌വേ എന്നീ ടീമുകളാണ് ഓസ്‌ട്രേലിയയ്ക്ക് പുറമേ ഇന്ത്യക്കൊപ്പം ബി ഗ്രൂപ്പിലുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ആര്യന്‍ ജുയാല്‍, അഭിഷേക് ശര്‍മ, ഷുബ്മാന്‍ ഗില്‍, ഹിമാന്‍ഷു റാണ തുടങ്ങി ഒരുപിടി മികച്ച കളിക്കാരുമായാണ് ഇക്കുറി ടീം ഇന്ത്യ കളത്തിലിറങ്ങുക.

2016ല്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഫൈനലില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. അതുകൊണ്ട് ഇക്കുറി നാലാം കിരീടനേട്ടത്തില്‍ കുറഞ്ഞൊന്നും പൃഥ്വി ഷാ നയിക്കുന്ന ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com