'മണ്ടത്തരം ചെയ്യുന്ന പാണ്ഡ്യയെ ഞാനുമായി താരതമ്യം ചെയ്യരുത്'; പാണ്ഡ്യയുടെ ബാറ്റിംഗ് പ്രകടനത്തെ വിമര്‍ശിച്ച് കപില്‍ ദേവ്

രണ്ടാം ടെസ്റ്റില്‍ അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് കപില്‍ ദേവിനെ ക്ഷോഭിപ്പിച്ചത്
'മണ്ടത്തരം ചെയ്യുന്ന പാണ്ഡ്യയെ ഞാനുമായി താരതമ്യം ചെയ്യരുത്'; പാണ്ഡ്യയുടെ ബാറ്റിംഗ് പ്രകടനത്തെ വിമര്‍ശിച്ച് കപില്‍ ദേവ്

ക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ അപരാജിത യാത്രയ്ക്ക് അന്ത്യമായി. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പടെയുള്ളവര്‍ വരുത്തിയ അനാവശ്യമായ തെറ്റുകളാണ് തോല്‍വിക്ക് കാരണമായത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാക്കി വിലയിരുത്തുന്ന പാണ്ഡ്യയുടെ പ്രകടനത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരം കപില്‍ ദേവ്. 

ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യുന്ന പാണ്ഡ്യയ്ക്ക് താനുമായി താരതമ്യം ചെയ്യപ്പെടാന്‍ അര്‍ഹതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ഓള്‍റൗണ്ടറായാണ് കപില്‍ ദേവിനെ കണക്കാക്കുന്നത്. അദ്ദേഹത്തിന് ശേഷം മികച്ച ഓള്‍റൗണ്ടര്‍ എന്ന സ്ഥാനത്തേക്ക് പാണ്ഡ്യ ഉയര്‍ന്നുവരുന്നതിനിടെയാണ് മോശം പ്രകടനം കാഴ്ച വെച്ചതിന് കപില്‍ ദേവ് തന്നെ രംഗത്തെത്തിയത്. 

ഇത്തരത്തിലുള്ള അനാവശ്യ തെറ്റുകള്‍ ഇനിയും പാണ്ഡ്യ വരുത്തിയാല്‍ ഞാനുമായി താരതമ്യം ചെയ്യപ്പെടാനുള്ള അര്‍ഹത നഷ്ടപ്പെടുമെന്ന് അദ്ദേഗം എബിപി ന്യൂസിനോട് പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് കപില്‍ ദേവിനെ ക്ഷോഭിപ്പിച്ചത്. പാണ്ഡ്യ മികച്ച കഴിവുള്ള കളിക്കാരനാണ്. ആദ്യ ടെസ്റ്റില്‍ ഇത് തെളിയിച്ചതാണ് എന്നാല്‍ മാനസികമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് കപില്‍ പറഞ്ഞു.

രണ്ടാം ഇന്നിംഗ്‌സില്‍ ആറ് റണ്‍സെടുത്ത് നില്‍ക്കുന്ന സമയത്താണ് എന്‍ഗിഡിയുടെ മോശം പന്തിനെ നേരിട്ട് പാണ്ഡ്യ വിക്കറ്റ് തുലച്ചത്. ആദ്യ ഇന്നിംഗ്‌സിലും പാണ്ഡ്യയുടെ അശ്രദ്ധ റണ്‍ ഔട്ടിന് കാരണമായിരുന്നു. ക്രീസിലേ്ക്ക് കടന്നിട്ടും ബാറ്റ് ക്രീസില്‍ തൊടീക്കാതെ പുറത്താവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com