നായകനൊപ്പമെത്തി റെയ്‌നയും, ട്വന്റി ട്വന്റി റണ്‍വേട്ടയില്‍ കൊഹ്ലിക്കു പിന്നില്‍ രണ്ടാമനായി റെയ്‌ന  

ട്വന്റി ട്വന്റി ക്രിക്കറ്റില്‍ 7000റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി സുരേഷ് റെയ്‌ന. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയാണ് റെയ്‌നയ്ക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരം
നായകനൊപ്പമെത്തി റെയ്‌നയും, ട്വന്റി ട്വന്റി റണ്‍വേട്ടയില്‍ കൊഹ്ലിക്കു പിന്നില്‍ രണ്ടാമനായി റെയ്‌ന  

ട്വന്റി ട്വന്റി ക്രിക്കറ്റില്‍ 7000റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി സുരേഷ് റെയ്‌ന. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയാണ് റെയ്‌നയ്ക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരം. 226 കളികളില്‍ നിന്ന് 7,068റണ്‍സാണ് കൊഹ്ലി നേടിയിട്ടുള്ളത്. 

അന്താരാഷ്ട്ര തലത്തിലെ കളിക്കാരില്‍ ഈ നേട്ടത്തില്‍ ആദ്യമെത്തിയത് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് ഗെയിലാണ്. ട്വന്റി ട്വന്റി മത്സരങ്ങളില്‍ ഗെയില്‍ 10,000ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. ബ്രണ്ടന്‍ മക്കല്ലമാണ് ഗെയ്‌ലിന് പിന്നിലുള്ള താരം. 8,769റണ്‍സാണ് മക്കല്ലം നേടിയിട്ടുള്ളത്. 

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിനെതിരെ നടന്ന മത്സരത്തില്‍ 59ബോളുകളില്‍ പുറത്താകാതെ നേടിയ 126റണ്‍സാണ് റെയ്‌നയെ ഈ നേട്ടത്തിനൊപ്പമെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com