ജൊഹനസ്ബര്‍ഗില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ഒന്നാം ഇന്നിംഗ്‌സില്‍ 187ന് പുറത്ത്

ദക്ഷിണാഫ്രക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 187 റണ്‍സിന് പുറത്തായി 
ജൊഹനസ്ബര്‍ഗില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ഒന്നാം ഇന്നിംഗ്‌സില്‍ 187ന് പുറത്ത്

ജൊഹനസ്ബര്‍ഗ്: മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. 187 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റത്. വിരാട് കോഹ്‌ലിയും(54) ചേതേശ്വര്‍ പുജാരയും(50) നേടിയ അര്‍ധ സെഞ്ച്വറിയും ഭുവനേശ്വര്‍ കുമാര്‍ പൊരുതി നേടിയ 30 റണ്‍സും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ആകെയുള്ള ചെറുത്തുനില്‍പ്പ്. ആതിഥേയര്‍ക്കായി കഗീസോ റബാഡ മൂന്നു മോണി മോര്‍ക്കല്‍, വെര്‍നോണ്‍ ഫിലാന്‍ഡര്‍, ഫെലൂക്‌വായോ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

രണ്ടാം ടെസ്റ്റില്‍ അവസരം നിഷേധിക്കപ്പെട്ട ഭുവനേശ്വര്‍ കുമാര്‍ തിരിച്ചുവരവില്‍ കാഴ്ചവച്ച പ്രകടനവും ഇന്ത്യയ്ക്ക് തുണയായി. കോഹ്‌ലിക്കും പൂജാരയ്ക്കും ശേഷം ഇന്ത്യന്‍ ഇന്നിങ്‌സില്‍ രണ്ടക്കം കടന്ന ഏക താരമായ ഭുവനേശ്വര്‍ 49 പന്തില്‍ നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 30 റണ്‍സെടുത്തത്. അവസാന വിക്കറ്റില്‍ ബുമ്രയ്‌ക്കൊപ്പം ഭുവനേശ്വര്‍ കൂട്ടിച്ചേര്‍ത്ത 21 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 180 കടത്തിയത്. ഈ 21 റണ്‍സും എടുത്തത് ഭുവനേശ്വര്‍ തന്നെയായിരുന്നു. 

മുരളി വിജയ് (എട്ട്), ലോകേഷ് രാഹുല്‍ (0), അജിങ്ക്യ രഹാനെ (ഒന്‍പത്), പാര്‍ഥിവ് പട്ടേല്‍ (രണ്ട്), ഹാര്‍ദിക് പാണ്ഡ്യ (0), മുഹമ്മദ് ഷാമി (എട്ട്), ഇഷാന്ത് ശര്‍മ (0) എന്നിങ്ങനെയാണ് ഇന്നു പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ജസ്പ്രീത് ബുമ്ര അക്കൗണ്ട് തുറന്നില്ലെങ്കിലും പുറത്താകാതെ നിന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ്ങായിരുന്നു തിരഞ്ഞെടുത്തത്. ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട ഇന്ത്യ, രോഹിത് ശര്‍മയ്ക്ക് അജിങ്ക്യ രഹാനെയെയും ആര്‍ അശ്വിനു പകരം ഭുവനേശ്വര്‍ കുമാറിനെയും ഉള്‍പ്പെടുത്തിയാണ് മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഫലത്തില്‍ അഞ്ച് പേസ് ബോളര്‍മാര്‍ ടീമില്‍ ഇടം പിടിച്ചപ്പോള്‍ സ്പിന്നര്‍മാര്‍ക്ക് സ്ഥാനം നഷ്ടമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com