ഐപിഎല്‍ താര ലേലം; ആര്‍ക്കും വേണ്ടാതെ ക്രിസ് ഗെയില്‍, പൊന്നും വിലയില്‍ ബെന്‍ സ്റ്റോക് രാജസ്ഥാനില്‍

ഐപിഎല്‍ താര ലേലം; ആര്‍ക്കും വേണ്ടാതെ ക്രിസ് ഗെയില്‍, പൊന്നും വിലയില്‍ ബെന്‍ സ്റ്റോക് രാജസ്ഥാനില്‍

എത്ര കളിയില്‍ ഇറങ്ങാന്‍ സാധിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനെ പൊന്നും വില കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ പതിനൊന്നാം സീസണിലെ  താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ ക്രിസ് ഗെയ്ല്‍. കഴിഞ്ഞ സീസണ്‍ വരെ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാഗമായിരുന്ന ഗെയിലിനെ ഈ സീസണില്‍ സ്വന്തമാക്കാനായി ഒരു ടീമും മുന്നോട്ടു വന്നില്ല. 

ഐപിഎല്ലില്‍ എത്ര കളിയില്‍ ഇറങ്ങാന്‍ സാധിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനെ പൊന്നും വില കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 12.5 കോടി രൂപയ്ക്കാണ് ബെന്‍ സ്റ്റോക്ക് രാജസ്ഥാനിലേക്ക് എത്തുന്നത്. 

7.60 കോടി രൂപയ്ക്ക് രവിചന്ദ്ര അശ്വിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ധവാനെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയപ്പോള്‍ 5.40 കോടി രൂപ മുടക്കി പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ് ആര്‍ടിഎം ഉപയോഗിച്ച് ടീമിലെത്തിച്ചു. 

ആര്‍ടിഎം കാര്‍ഡിലൂടെ അജങ്ക്യ രഹാനയെ രാജസ്ഥാന്‍ റോയില്‍ ടീമിലേക്ക് എത്തിച്ചു. നാല് കോടി രൂപയാണ് ഇന്ത്യന്‍ ടെസ്റ്റ് ഉപനായകന്റെ പ്രതിഫലം. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് കോല്‍ക്കത്തയ്ക്ക് വേണ്ടിയാകും ഐപിഎല്‍ പതിനൊന്നാം സീസണില്‍ കളിക്കുക. 9.40 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കോല്‍ക്കത്ത സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡു പ്ലസിയെ ആര്‍ടിഎം കാര്‍ഡിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തി. 1.60 കോടി രൂപയ്ക്കാണ് ഡുപ്ലസി ചെന്നൈയ്ക്കായി കളിക്കുക.

ഹര്‍ഭജന്‍ സിങ്ങിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മഞ്ഞക്കുപ്പായത്തിലേക്ക് എത്തിച്ചു. ബംഗ്ലാ ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയിരിക്കുന്നത്.

ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് യുവരാജിനെ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തയ്യാറായില്ല. തുടര്‍ന്ന് അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് യുവിയെ കിങ്‌സ് ഇലവന്‍ പഞ്ചാബ് തിരികെ ടീമിലെത്തിച്ചു.
 ഗ്ലെന്‍ മാക്‌സ് വെല്ലിനായി ടീമുകള്‍ കൊമ്പുകോര്‍ത്തെങ്കിലും ഒന്‍പത് കോടി രൂപയ്ക്ക് മാക്‌സ് വെല്ലിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലെത്തിച്ചിരിക്കുന്നത്.

26 ഇംഗ്ലണ്ട്, 58 ഓസ്‌ട്രേലിയന്‍, 30 ന്യൂസിലാന്‍ഡ്, 57 ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഉള്‍പ്പെടെ 282 വിദേശ താരങ്ങളാണ് ഐപിഎല്‍ ലേലത്തിലൂടെ കടന്നു പോകുന്നത്. ലേലത്തില്‍ വരുന്ന 580 കളിക്കാരില്‍ 361 പേര്‍ ഇന്ത്യക്കാരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com