കിടുക്കന്‍ സെല്‍ഫിയുമായി ഭാര്യയെ ട്രോളി യുവി, തിരിച്ച് പണി കൊടുത്ത് ഹെയ്‌സലും 

കിടുക്കന്‍ സെല്‍ഫിയുമായി ഭാര്യയെ ട്രോളി യുവി, തിരിച്ച് പണി കൊടുത്ത് ഹെയ്‌സലും 

ക്രിക്കറ്റ് താരം യുവരാജ് സിങും ഭാര്യയും നടിയുമായ ഹേയ്‌സല്‍ കീച്ചും തമ്മിലുള്ള സെല്‍ഫി യുദ്ധമാണ് ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്.

ക്രിക്കറ്റ് താരം യുവരാജ് സിങും ഭാര്യയും നടിയുമായ ഹേയ്‌സല്‍ കീച്ചും തമ്മിലുള്ള സെല്‍ഫി യുദ്ധമാണ് ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്.  ആരാധകരെ ചിരിപ്പിച്ച് ഹെയ്‌സല്‍ കീച്ചിന്റെ സെല്‍ഫിയ്ക്കുള്ളില്‍ ഭര്‍ത്താവ് യുവരാജ് സിങിന്റെ തല. സെല്‍ഫിയ്ക്കുള്ളില്‍ തലയിട്ട യുവരാജ് സിങ് തന്നെയാണ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. 'ഭാര്യ കഷ്ടപ്പെട്ട് സെല്‍ഫിയ്ക്ക് പോസ് ചെയ്യുമ്പോള്‍ നിങ്ങളുടെ തല കുത്തികയറ്റി ഫോട്ടോ കുറച്ചുകൂടി  സുന്ദരമാക്കുന്നു' എന്നാണ് യുവി ഫോട്ടോയ്ക്കു നല്‍കിയ അടിക്കുറിപ്പ്. 

ഹേസലെടുത്ത സെല്‍ഫിയാണ് യുവരാജ് തന്റെ ഇന്‍സ്റ്റാ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇതിനു മറുപടിയായി ഹേയ്‌സലും പോസ്റ്റ് ചെയ്തു ഒരു ചിത്രം. യുവരാജ് കിടന്നുറങ്ങുമ്പോള്‍ അടുത്തുചെന്ന് ഒരു സെല്‍ഫിയെടുത്താണ് ഹേസല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com