ബൗളര്‍മാരെ മാത്രമല്ല, ദാദ കാണികളേയും പ്രഹരിച്ചിട്ടുണ്ട്; ഗാംഗുലിയുടെ ജന്മദിനത്തില്‍ സെവാഗ്‌

സൗരവ് ഗാംഗുലി ജന്മദിനം ആഘോഷിക്കുമ്പോള്‍ സെവാഗിന്റെ ട്വീറ്റാണ് പതിവ് പോലെ ആരാധകരെ രസിപ്പിക്കുന്നത്
ബൗളര്‍മാരെ മാത്രമല്ല, ദാദ കാണികളേയും പ്രഹരിച്ചിട്ടുണ്ട്; ഗാംഗുലിയുടെ ജന്മദിനത്തില്‍ സെവാഗ്‌

ധോനി ജന്മദിനം ആഘോഷിച്ചതിന്റെ പിറ്റേന്ന് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് പ്രധാനപ്പെട്ട മറ്റൊരു ജന്മദിനം കൂടിയുണ്ട്. ജയിക്കാന്‍ ഇന്ത്യയെ ശീലിപ്പിച്ച നായകന്റെ ജന്മദിനം. 

സൗരവ് ഗാംഗുലി ജന്മദിനം ആഘോഷിക്കുമ്പോള്‍ സെവാഗിന്റെ ട്വീറ്റാണ് പതിവ് പോലെ ആരാധകരെ രസിപ്പിക്കുന്നത്. നാല് സ്റ്റെപ്പുകളിലൂടെയാണ് ദാദയ്ക്ക് സെവാഗ് പിറന്നാളാശംസ നേരുന്നത്. 

നാല് ഫോട്ടോകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ധോനിക്ക് തകര്‍പ്പന്‍ പിറന്നാള്‍ ആശംസ നേര്‍ന്നതിന്റെ പിറ്റേന്നാണ് ദാദയ്ക്ക് അതിലും തകര്‍പ്പന്‍ വഴിയില്‍ സെവാഗ് പിറന്നാള്‍ ആശംസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com