ഇപ്പോള്‍ ശ്രീശാന്തിന്റെ മുന്നില്‍ പെട്ടാല്‍ ഭാജി പേടിച്ചോടും

ക്രിക്കറ്റ് താരവും ചലച്ചിത്ര നടനുമായ ശ്രീശാന്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്
ഇപ്പോള്‍ ശ്രീശാന്തിന്റെ മുന്നില്‍ പെട്ടാല്‍ ഭാജി പേടിച്ചോടും

ക്രിക്കറ്റ് താരവും ചലച്ചിത്ര നടനുമായ ശ്രീശാന്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആരാധകരെ ഞെട്ടിയ്ക്കുന്ന തരത്തിലുള്ള താരത്തിന്റെ ഗെറ്റപ്പാണ് അതിന് കാരണം. പുതിയ കന്നഡ സിനിമയ്ക്ക് വേണ്ടിയാണ് ശ്രീശാന്തിന്റെ മേക്കോവര്‍. ശങ്കര്‍ ഗൗഡ സംവിധാനം ചെയ്യുന്ന കെംപെഗൗഡ 2 എന്ന സിനിമയ്ക്കായാണ് ശ്രീശാന്ത് ജിമ്മില്‍ പോയി തന്റെ ശരീരം പുഷ്ടിപ്പെടുത്തിയത്. ജിമ്മില്‍ പരിശീലകനൊപ്പം നില്‍ക്കുന്ന ശ്രീശാന്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. ചിത്രം പലരും തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയടക്കം പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ രസകരമായ ട്രോളുകളും പിന്നാലെ എത്തി. കോമള്‍ കുമാര്‍ നായകനായി എത്തുന്ന കെംപെഗൗഡ 2ല്‍ വില്ലന്‍ വേഷത്തിലാണ് ശ്രീശാന്തിന്റെ വരവ്. 

ശ്രീശാന്തിന്റെ ന്യൂലുക്ക് ഫോട്ടോസ് സത്യത്തില്‍ പണി കൊടുത്തിരിക്കുന്നത് ഹര്‍ഭജന്‍ സിങിനാണ്. 2008ലെ ഐ.പി.എല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയതും താരം പൊട്ടിക്കരഞ്ഞതും എല്ലാം അന്ന് വിവാദമായിരുന്നു. 

ഇനിയാണ് ശ്രീശാന്ത് ഹര്‍ഭജനെ പോയി കാണേണ്ടതെന്ന് ചിലര്‍ ചിത്രത്തിന് താഴെ കമന്റിട്ടു. ഇനി ഭാജിയെ ഒന്ന് പോയി കാണണമെന്നും ധൈര്യമുണ്ടെങ്കില്‍ തല്ലാന്‍ വരൂ എന്ന് ചോദിക്കണമെന്നും ഇപ്പോഴുള്ള ശ്രീശാന്തിനെ കണ്ടാല്‍ ഹര്‍ഭജന്‍ പേടിച്ച് ഓടുമെന്നുമൊക്കെ പറഞ്ഞാണ് പലരും കമന്റുകള്‍ പാസാക്കുന്നത്. ചിത്രം കണ്ടാല്‍ ഹര്‍ഭജന്‍ ഇനി ശ്രീശാന്തിനൊപ്പം കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലുമില്ലെന്നും ചില കമന്റുകളുണ്ട്.
 

When Sreesanth met Harbhajan recently pic.twitter.com/yQLGhf3x8G

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com