പിഎസ്ജി താരം നെയ്മര്‍ റയലിലേക്ക് ഈ ട്രാന്‍സ്ഫര്‍ സീസണില്‍ ചേക്കേറും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ പോക പോകെ അതിന്റെ സാധ്യതകള്‍ മങ്ങി വന്നു. ഇപ്പോള്‍ നെയ്മറുടെ വരവില്‍ നിലപാട് വ്യക്തമാക്കുകയാണ് റയല്‍ മാഡ്രിഡ്.
നെയ്മറെ ബെര്‍നാബ്യൂവില്‍ എത്തിക്കാന്‍ പദ്ധതിയില്ലെന്നാണ് റയല്‍ വ്യക്തമാക്കുന്നത്. ക്രിസ്റ്റ്യാനോ യുവന്റ്‌സിലേക്ക പോയതോടെ സൂപ്പര്‍ താരമായി നെയ്മറെ റയലിലേക്ക് എത്തിച്ചേക്കും എന്ന നേരിയ സാധ്യതകളുണ്ടായിരുന്നു.
എന്നാല്‍ നെയ്മറെ സ്വന്തമാക്കാനുള്ള ശ്രമങ്ങളൊന്നും തങ്ങള്‍ ഇപ്പോള്‍ നടത്തുന്നില്ലെന്ന് വ്യക്തമാക്കുകയാണ് റയല്‍. നെയ്മറെ സ്വന്തമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചാല്‍ പിഎസ്ജിയുമായിട്ടായിരിക്കും ഞങ്ങളത് ആദ്യം സംസാരിക്കുകയെന്നും റയല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പിഎസ്ജിയില്‍ നെയ്മറിന് കൂട്ടായി സുവാരസിനേയോ കുട്ടിഞ്ഞോയേയോ എത്തിച്ച നെയ്മറെ ക്ലബില്‍ തന്നെ പിടിച്ചു നിര്‍ത്തുവാനാണ് പിഎസ്ജി ലക്ഷ്യം വയ്ക്കുന്നത് എന്നാണ് സൂചന. നെയ്മറിന്റെ പ്രതിഫല തുക പിഎസ്ജി പുതുക്കിയിട്ടുമുണ്ടെന്നാണ് സൂചന. പ്രതിവാരം ഏഴരക്കോടി രൂപയായിരിക്കും പിഎസ്ജിയില്‍ നെയ്മറുടെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ