ലോക ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണയില്‍ നിന്നും വമ്പന്‍ ട്രാന്‍സ്ഫറുകളുടേയും വിലമതിക്കാനാവാത്ത തുകയുടേയും കഥകള്‍ പുറത്തേക്കെത്തുമ്പോള്‍ നിശബ്ദമായി നില്‍ക്കുകയായിരുന്നു ഇന്ത്യ. എന്നാലിപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ വിപണിയിലും ഒരു താരത്തിന് വേണ്ടി കോടികള്‍ എറിഞ്ഞുള്ള വടംവലി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച കളിക്കാരനായ സുനില്‍ ഛേത്രിക്ക് വേണ്ടിയാണ് ഇത്. നിലവില്‍ ബംഗളൂരു എഫ്‌സിയുടെ നായകനാണ് ഛേത്രി. എന്തു വിലകൊടുത്തും ഛേത്രിയെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാന്‍ ഈസ്റ്റ് ബംഗാള്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മൂല്യമുള്ള താരമാണ് ഛേത്രി. ബംഗളൂരു എഫ്‌സിയുമായുള്ള ഛേത്രിയുടെ കരാര്‍ രണ്ട് വര്‍ഷം കൂടിയുണ്ട്. ഛേത്രിക്കൊപ്പം ഉദാന്താ സിങ്ങിനേയും ഈസ്റ്റ് ബംഗാളില്‍ എത്തിക്കാനാണ് ശ്രമം. ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കാന്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അതിന്റെ ഭാഗമായി കൂടിയാണ് ശക്തി വര്‍ധിപ്പിക്കല്‍ എന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ