ഡ്രസിങ് റൂമില്‍ മെസിയുമായി ഏറ്റുമുട്ടേണ്ടി വന്നിരുന്നു, വെളിപ്പെടുത്തലുമായി മുന്‍ അര്‍ജന്റീനിയന്‍ താരം

ഞാന്‍ മെസിയിലേക്ക് പാസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇത് മെസിയെ ദേഷ്യം പിടിപ്പിച്ചു
ഡ്രസിങ് റൂമില്‍ മെസിയുമായി ഏറ്റുമുട്ടേണ്ടി വന്നിരുന്നു, വെളിപ്പെടുത്തലുമായി മുന്‍ അര്‍ജന്റീനിയന്‍ താരം

ക്രൂരമായ ടാക്കിളുകള്‍ക്ക് പോലും പ്രകോപിതനാവാത്ത താരം. കളിക്കളത്തിനകത്തും പുറത്തും മാന്യത കൈവിടാത്ത മെസിയെയാണ് നമുക്ക് അറിയാവുന്നത്. ജയവും തോല്‍വിയും ഒരേപോലെ നേരിടുന്ന മെസി. പക്ഷേ മെസിയുമായി ഡ്രസിങ് റൂമില്‍ കൊമ്പുകോര്‍ക്കേണ്ടി വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അര്‍ജന്റീനയുടെ മുന്‍ പ്രതിരോധ നിര താരം. 

ഡ്രസിങ് റൂമില്‍ വെച്ച് ഞങ്ങള്‍ കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. മെസിക്ക് നേരെ ആക്രോശിച്ചിട്ടുണ്ടാകുന്ന ഒരേയൊരു താരം ഞാനാണെന്ന് കരുതുന്നില്ല. എന്നാല്‍ ആ സമയം ഞങ്ങള്‍ പരിധി വിട്ടു, കയ്യാങ്കളിയില്‍ എത്തിയെന്ന് നിക്കോളാസ് ബുര്‍ദീസോപറയുന്നു. 

പിച്ചില്‍ വെച്ചും ഞങ്ങള്‍ വാക് വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. മെസിക്ക് ബോള്‍ വേണമായിരുന്നു. ഞാന്‍ മെസിയിലേക്ക് പാസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇത് മെസിയെ ദേഷ്യം പിടിപ്പിച്ചു. ആ സാഹചര്യത്തില്‍ എനിക്കും ദേഷ്യം വന്നു. 

കളി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് വരവെ മെസി എന്റെ നേര്‍ക്ക് വരുന്നത് കണ്ടു. ഞാന്‍ മെസിയുടെ നേര്‍ക്ക് നോക്കി നില്‍ക്കുകയും ചെയ്തു. പിന്നെ സഹതാരങ്ങള്‍ക്ക് ഞങ്ങളെ പിടിച്ചു മാറ്റേണ്ടി വന്നു. വലിയ വഴക്കായിരുന്നു അന്ന് ഉണ്ടായത്. ഫുട്‌ബോളില്‍ ഇതെല്ലാം സംഭവിക്കും. കരുത്തുറ്റ വ്യക്തിയാണ് മെസിയെന്നും നിക്കോളാസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com