ഊരരുത്, ജേഴ്‌സി ഊരരുത്, പിന്നില്‍ നിന്നും ലക്ഷ്മണ്‍ പറഞ്ഞുകൊണ്ടിരുന്നു

ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ ഇടത് വശത്തായിരുന്നു ഞാന്‍. എന്റെ ഇടതുവശത്ത് ലക്ഷ്മണും
ഊരരുത്, ജേഴ്‌സി ഊരരുത്, പിന്നില്‍ നിന്നും ലക്ഷ്മണ്‍ പറഞ്ഞുകൊണ്ടിരുന്നു

ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്നും ജേഴ്‌സി ഊരി വിശുന്ന സൗരവ് ഗാംഗുലി...ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്ന നിമിഷമാണ് അത്. ആ നിമിഷം തന്നെ നിയന്ത്രിക്കാന്‍ വിവിഎസ് ലക്ഷ്മണ്‍ ശ്രമിച്ചിരുന്നു എന്നാണ് ഗാംഗുലി ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ ഇടത് വശത്തായിരുന്നു ഞാന്‍. എന്റെ ഇടതുവശത്ത് ലക്ഷ്മണും. നമ്മള്‍ ജയിച്ചതിന് ശേഷം ഞാന്‍ ജേഴ്‌സി ഊരാന്‍ തുടങ്ങവെ പിന്നില്‍ നിന്നും വിവിഎസ് പറഞ്ഞുകൊണ്ടിരുന്നു, ചെയ്യരുത്, അങ്ങിനെ ചെയ്യരുത് എന്ന്. 

പക്ഷേ ഞാന്‍ ജേഴ്‌സി ഊരി. ഇനി ഞാന്‍ എന്തു ചെയ്യണം എന്നായിരുന്നു ലക്ഷ്മണിന്റെ ചോദ്യം. നിങ്ങളും ഷര്‍ട്ട് അഴിക്കൂ എന്നായിരുന്നു എന്റെ മറുപടി എന്നും ഗാംഗുലി പറയുന്നു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് പരമ്പരയിലായിരുന്നു ഗാംഗുലി നാറ്റ് വെസ്റ്റ് സീരിസ് ഫൈനലിലെ സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്. 

അതിന് ഒരു വര്‍ഷം മുന്‍പ് വാങ്കെടെയില്‍ ഫ്‌ലിന്റോഫ് ജയം ആഘോഷിച്ച് ഷര്‍ട്ടൂരി വീശിയിരുന്നു. അതിന് മറുപടി കൊടുക്കാനായിരുന്നു ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ താന്‍ ശ്രമിച്ചത്. എന്നാല്‍ ഇതുപോലെ ഷര്‍ട്ട് ഊരിയുള്ള പ്രകടനങ്ങള്‍ ക്രിക്കറ്റില്‍ നിര്‍ബന്ധമാണോ എന്ന് മകള്‍ ഇപ്പോള്‍ ചോദിക്കുമ്പോള്‍ തനിക്കതില്‍ ചെറിയ കുറ്റബോധം വരുന്നതായും ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com