ജാക്കറ്റിന് ഉള്ളില്‍ ഇരുന്ന് പുകയണ്ട, ചൂട് കനത്തതോടെ  ഡ്രസ് കോഡ് മയപ്പെടുത്തി ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്

പവലിയനില്‍ കളി കാണാന്‍ എത്തുന്നവര്‍ ഡ്രസ് കോഡ് കര്‍ക്കശമായി പാലിക്കണം എന്ന നിര്‍ദേശം ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിലനിന്നിരുന്നു
ജാക്കറ്റിന് ഉള്ളില്‍ ഇരുന്ന് പുകയണ്ട, ചൂട് കനത്തതോടെ  ഡ്രസ് കോഡ് മയപ്പെടുത്തി ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്

ചൂട് അസഹനീയമായപ്പോള്‍ നിയമം പാലിക്കുന്നതിലെ കാര്‍ക്കശ്യം അവരൊന്ന് കുറച്ചു. കളി കാണാന്‍ കനത്ത ചൂടില്‍ ജാക്കറ്റിനും സ്യൂട്ടിനുമുള്ളിലെല്ലാം ഇരുന്ന് ഇനി ഉരുകി ഒലിക്കേണ്ട. തങ്ങളുടെ ഡ്രസ് കോഡില്‍ ഇളവ് വരുത്തിയിരിക്കുകയാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്. 

മിഡിലെക്‌സും സസ്‌കെസും തമ്മിലുള്ള ട്വിന്റി20 മത്സരം കാണാനെത്തുന്ന കാണികള്‍ക്കാണ് ചൂടില്‍ നിന്നും നേരിയ ആശ്വാസം നല്‍കിയ തീരുമാനം വരുന്നത്. പവലിയനില്‍ കളി കാണാന്‍ എത്തുന്നവര്‍ ഡ്രസ് കോഡ് കര്‍ക്കശമായി പാലിക്കണം എന്ന നിര്‍ദേശം ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിലനിന്നിരുന്നു. 

സ്യൂട്ട്, ടെയ്‌ലേര്‍ഡ് ജാക്കറ്റ്, ട്രൗസേഴ്‌സ്, ഷര്‍ട്ട്, ടൈ എന്നിവ ധരിച്ച് മാത്രമെ എത്താവു എന്നാണ് എംസിസി അംഗങ്ങള്‍ക്കും മിഡില്‍സെക്‌സിനും മറ്റ് അതിഥികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ചൂട് ആ ഡ്രസ് കോഡ് എല്ലാം കാറ്റില്‍ പറത്തി. 

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ എസെക്‌സിനെതിരായ മത്സര ദിനങ്ങളുടെ എണ്ണം കനത്ത ചൂടിനെ തുടര്‍ന്ന് വെട്ടിക്കുറച്ചിരുന്നു. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇപ്പോള്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് താപനില. 2003ല്‍ രേഖപ്പെടുത്തിയ 38.5 സെല്‍ഷ്യസിലേക്ക് ചൂട് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com