നൈസായി മലയാളികളെ കുത്തി ബംഗളൂരു; റിനോയെ സ്വാഗതം ചെയ്ത വീഡിയോയില്‍ മഞ്ഞപ്പടയ്ക്ക് പരിഹാസം

ടീമിലേക്ക് മടങ്ങിയെത്തുന്ന റിനോ ആന്റോയെ സ്വാഗതം ചെയ്തുള്ള വീഡിയോയിലാണ് ബംഗളൂരു മലയാളികളെ നൈസായിട്ടൊന്ന് കുത്തുന്നത്
നൈസായി മലയാളികളെ കുത്തി ബംഗളൂരു; റിനോയെ സ്വാഗതം ചെയ്ത വീഡിയോയില്‍ മഞ്ഞപ്പടയ്ക്ക് പരിഹാസം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കോട്ടയില്‍ നിന്നും റിനോ ആന്റോയെ ബംഗളൂരു അടര്‍ത്തിയെടുത്തു കഴിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രധാന ശത്രുപാളയത്തിലേക്ക് റിനോ ചേക്കേറുമ്പോള്‍ മഞ്ഞപ്പട കൂട്ടത്തെ പരോക്ഷമായി പരിഹസിച്ച് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ബംഗളൂരു എഫ്‌സി. 

ടീമിലേക്ക് മടങ്ങിയെത്തുന്ന റിനോ ആന്റോയെ സ്വാഗതം ചെയ്തുള്ള വീഡിയോയിലാണ് ബംഗളൂരു മലയാളികളെ നൈസായിട്ടൊന്ന് കുത്തുന്നത്. മലയാളത്തിലാണ് വീഡിയോയിലെ സംഭാഷണങ്ങളെല്ലാം. എവിടേക്കാണെന്ന ഡ്രൈവറുടെ ചോദ്യത്തിന് വീട്ടിലേക്കാണെന്ന് മറുപടി. 

അതിപ്പോ എവിടെ ആയിട്ടു വരും എന്ന് ഡ്രൈവറുടെ ചോദ്യം. ഞാനും കുറേ നാളായി ഇതിനെ പറ്റി ചിന്തിക്കുന്നു. നിങ്ങള്‍ക്ക് വീടെന്ന് പറഞ്ഞു കഴിഞ്ഞാല്‍ വീട്, ചുറ്റുപാട്, ഭക്ഷണം അതൊക്കെയാണ്. എനിക്ക് വീടെന്ന് പറഞ്ഞാല്‍ എന്നെ കൂടുതല്‍ സ്‌നേഹിക്കുന്ന സ്ഥലം, പിന്നെ ഞാന്‍ സ്വപ്‌നം കാണുന്ന സ്ഥലവുമെല്ലാമാണ്. അങ്ങിനെ എന്റെ വീട് ഞാന്‍ കണ്ടെത്തി എന്ന് പറഞ്ഞ് വരികയാണ് റിനോ ആന്റോ. 

ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും ബംഗളൂരു ഫാന്‍സും വീണ്ടും കൊമ്പുകോര്‍ക്കലിലേക്കെത്തി. ബംഗളൂരുവിന്റെ വീഡിയോയ്ക്കടിയില്‍ കമന്റുകളുമായി നിറയുകയാണ് മഞ്ഞപ്പടക്കൂട്ടവും. ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവ്, വീട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞ് റിനോ ചെയ്ത ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് ബംഗളൂരുവിന്റെ വീഡിയോയ്ക്കടിയില്‍ ഇടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com