പിടഞ്ഞുവന്ന പരുന്ത് കയറിനിന്നത് സച്ചിന്റെ ബാല്‍ക്കണിയില്‍, ശേഷം മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കരുതല്‍ (വീഡിയോ കാണാം) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2018 03:56 PM  |  

Last Updated: 12th June 2018 03:56 PM  |   A+A-   |  

Sachin-feeding-bird

ഫേസ്ബുക്കിലൂടെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ വീട്ടിലെത്തിയ പരുന്തിന്റെ കഥ പറഞ്ഞത്. മൃഗങ്ങളോടും പക്ഷികളോടും സ്‌നേഹം കാണിക്കണം എന്ന സന്ദേശമാണ് സച്ചിന് ഈ വീഡിയോയിലൂടെ പറയാനുണ്ടായിരുന്നത്. തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ കേറിനിന്ന ഒരു പരുന്തിനെ പരിചയപ്പെടുത്തിയാണ് താരം വീഡിയോ ആരംഭിക്കുന്നത്. കാക്കകളുടെ ആക്രമത്തില്‍ പരുക്കേറ്റ പരുന്ത് ചലിക്കാനാകാതെ അവശനായി നില്‍കുന്നതാണ് കാണാനാകുക. 

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് പരുന്തിന് സമീപത്തായി വച്ചെങ്കിലും പേടിച്ചിരുന്നതിനാല്‍ അത് ആ വെള്ളം തൊട്ടതുപോലുമില്ല. പക്ഷെ പിന്നീടുനല്‍കിയ ഇറച്ചിയും ബ്രഡ്ഡിന്റെ കഷ്ണങ്ങളും പരുന്ത് കഴിക്കുന്നത്  വീഡിയോയില്‍ കാണാം. പരുന്തിന് പറക്കാനാവില്ലെന്നു തിരിച്ചറിച്ച സച്ചിന്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സാര്‍പ് എന്ന എന്‍ജിഒയുമായി ബന്ധപ്പെട്ടു. സച്ചിന്റെ വീട്ടിലെത്തിയ  സാര്‍പ് പ്രതിനിധികള്‍ പരുന്തിനെ കൈയ്യിലെടുക്കുകയും ഇതിനെ ഇവരുടെ റെസ്‌ക്യൂ ഹോമിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. 

ശരീരത്തില്‍ ജലാംശം ഇല്ലാത്തതിനാല്‍ പരുന്ത് തളര്‍ന്നിരിക്കുകയാണെന്നും സ്ഥിതി മെച്ചപ്പെടാന്‍ 5-10ദിവസത്തെ പരിചരണം ആവശ്യമാണെന്നുമാണ് സാര്‍പ് പ്രതിനിഥികള്‍ അറിയിച്ചത്. പിന്നിട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സാര്‍പ് റെസ്‌ക്യൂ ഹോമില്‍ എത്തിയ സച്ചിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. പത്തു ദിവസത്തോളം പരിപാലനം വേണമെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്ന് ദിവസം കൊണ്ട് പരുന്ത് നില മെച്ചപ്പെടുത്തുകയായിരുന്നു. പിന്നീട് ഇതിനെ പറത്തിവിട്ടു. ആഗോളതാപനം കാരണം വളരെയധികം ചൂടുകൂടിയതിനാല്‍ പക്ഷികളോടും മൃഗങ്ങളോടും കുറച്ച്  കരുതല്‍ കാണിക്കണം. വീടിന്റെ ബാല്‍ക്കണിയിലൊ മറ്റോ അവര്‍ക്കായി ഒരു പാത്രത്തില്‍ വെള്ളം വയ്ക്കുകയാണെങ്കില്‍ അതവര്‍ക്ക് ഒരുപാട് സഹായകരമാകുമെന്നും പറഞ്ഞുകൊണ്ടാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.