റൊണോള്‍ഡോ മാത്രം; സ്‌പെയിനിനെതിരെ സമനില (3-3); കാണാം ആറ് ഗോളുകള്‍

മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ബോക്‌സിന് പുറത്ത് നിന്നെടുത്ത ഫ്രീകിക്ക് ബുസ്‌കെറ്റ്‌സിന്റേയും പിക്വെയുടേയും മുകളിലൂടെ താഴ്ന്നിറങ്ങി വലയില്‍ പതിച്ചു.
റൊണോള്‍ഡോ മാത്രം; സ്‌പെയിനിനെതിരെ സമനില (3-3); കാണാം ആറ് ഗോളുകള്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്‌പെയ്‌നിനെതിരേ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ സമനില. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സത്തില്‍ സ്‌പെയ്‌ന് വേണ്ടി ഡിയേഗോ കോസ്റ്റ രണ്ടും നാച്ചോ ഫെര്‍ണാണ്ടസ് ഒരു ഗോളും നേടി. ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് പോര്‍ച്ചുഗല്‍ സമനില പിടിച്ചെടുത്തത്.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ പെനാല്‍റ്റിയിലൂടെ  പോര്‍ച്ചുഗല്‍ ലീഡ് നേടി. റോണാള്‍ഡോയെ നാച്ചോ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ 24ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയിലൂടെ സ്‌പെയ്ന്‍ തിരിച്ചടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com