ഫെഡററിന് പിന്നാലെ കോര്‍ട്ട് വിട്ടൊഴിയാന്‍ തയ്യാറാവാതെ ജോക്കോവിച്ച്; പ്രായം 50 എത്തുന്നത് വരെ കളിക്കും

50,60,70...കണക്കുകള്‍ എനിക്കറിയില്ല. ഞാന്‍ ഒരു പരിധിയും കല്‍പ്പിക്കുന്നില്ല
ഫെഡററിന് പിന്നാലെ കോര്‍ട്ട് വിട്ടൊഴിയാന്‍ തയ്യാറാവാതെ ജോക്കോവിച്ച്; പ്രായം 50 എത്തുന്നത് വരെ കളിക്കും

800 വിജയങ്ങള്‍ നേടി നില്‍ക്കുമ്പോഴും കോര്‍ട്ടില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ജോക്കോവിച്ച്. 40ല്‍ കളി നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയ ജോക്കോവിച്ച് അന്‍പതാം വയസ് വരെ കളിക്കുമെന്ന് പറഞ്ഞ് എതിരാളികളോട് നയം വ്യക്തമാക്കുന്നു.

മോഡേണ്‍ ടെന്നീസില്‍ 800 ജയങ്ങള്‍ നേടുന്ന പത്താമത്തെ താരമാണ് ജോക്കോവിച്ച്. അഡ്രിയാന്‍ മന്നാറിനോവിനെ 7-5, 6-1 എന്ന സ്‌കോറിന് തകര്‍ത്ത് ക്യൂന്‍സ് ക്ലബ് സെമി ഫൈനലിലേക്ക് കടന്നാണ് ജോക്കോവിച്ച് 80 ജനങ്ങള്‍ എന്ന നേട്ടത്തിലേക്കെത്തിയത്. 

50,60,70...കണക്കുകള്‍ എനിക്കറിയില്ല. ഞാന്‍ ഒരു പരിധിയും കല്‍പ്പിക്കുന്നില്ല. എനിക്ക് കളിക്കാന്‍ ഇഷ്ടം തോന്നുന്നിടത്തോളം നാള്‍ ഞാന്‍ കളിക്കും. ആസ്വദിച്ച് കളിക്കാന്‍ ഇപ്പോഴും സാധിക്കുന്നതിനാല്‍ എനിക്ക് ഇനിയും മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഫ്ര്ഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിനേറ്റ തോല്‍വിയെ തുടര്‍ന്ന് റാങ്കിങ്ങില്‍ 22ാം സ്ഥാനത്താണ് ജോക്കോവിച്ച്. രണ്ട് വര്‍ഷം ലോക ഒന്നാം നമ്പര്‍ പദവിയിലേക്കെത്തിയ ആ ഫോം തിരിച്ചു പിടിക്കുന്നതിന് തനിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്ന് 12 തവണ ഗ്രാന്‍സ്ലാമില്‍ മുത്തമിട്ട ജോക്കോവിച്ച് സമ്മതിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com