ഐഎസ്എല്‍ കളിക്കാന്‍ മറ്റൊരു ക്ലബ് കൂടി എത്തുന്നു; പ്രഖ്യാപനം ഉടനുണ്ടാകും

സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ കളിക്കണം എന്ന ആവശ്യം സ്‌പോണ്‍സര്‍മാര്‍ ക്ലബിന് മുന്‍പാകെ വെച്ചുവെന്നാണ് റിപ്പോര്‍ട്ട്
ഐഎസ്എല്‍ കളിക്കാന്‍ മറ്റൊരു ക്ലബ് കൂടി എത്തുന്നു; പ്രഖ്യാപനം ഉടനുണ്ടാകും

ഈ സീസണില്‍ ഐഎസ്എല്‍ കളിക്കാന്‍ മറ്റൊരു ക്ലബ് കൂടി എത്തിയേക്കും. മോഹന്‍ ബഗാന്റെ വാര്‍ഷിക യോഗത്തിന് ശേഷം ക്ലബ് പ്രസിഡന്റ് സ്വപ്‌ന സദനാണ് ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. 

ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം ഐഎസ്എല്ലിന്റെ ഭാഗമാകുന്നത് സംബന്ധിച്ച് മോഹന്‍ ബഗാന്‍ ഓള്‍ ഇന്ത്യ ഫുട്ബള്‍ ഫെഡറേഷന്‍, അവരുടെ കൊമേഴ്‌സ്യല്‍ പാര്‍ട്ണര്‍മാരായ ഐഎംജി-റിലയന്‍സ് എന്നിവരുമായി കൂടിയാലോചനകള്‍ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്. 

സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ കളിക്കണം എന്ന ആവശ്യം സ്‌പോണ്‍സര്‍മാര്‍ ക്ലബിന് മുന്‍പാകെ വെച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ സമയത്ത് ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത തേടി ഈസ്റ്റ് ബംഗാള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിക്കുകയായിരുന്നു. ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്നും അനുകൂല മറുപടിയാണ് ഈസ്റ്റ് ബംഗാളിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com