ശസ്ത്രക്രീയ വിജയകരം, ലോക കപ്പിനായി ടീമിന്റെ ഭാഗമാകാന്‍ നെയ്മര്‍

ആറാഴ്ചയ്ക്ക് ശേഷമായിരിക്കും നെയ്മറെ ഇനി പരിശീലനത്തിനായി എപ്പോള്‍ കളത്തിലിറക്കണമെന്ന് തീരുമാനിക്കുക
ശസ്ത്രക്രീയ വിജയകരം, ലോക കപ്പിനായി ടീമിന്റെ ഭാഗമാകാന്‍ നെയ്മര്‍

സാവോപോള: നെയ്മറിന്റെ ശസ്ത്രക്രീയ വിജയകരമായതായി ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. കാല്‍വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് നടത്തേണ്ടി വന്ന ശസ്ത്രക്രീയ വിജയകരമായതോടെ നെയ്മര്‍ക്ക് ജൂണിലാരംഭിക്കുന്ന ലോക കപ്പ് കളിക്കാനാകുമെന്നും ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കുന്നു. 

ശസ്ത്രക്രീയയ്ക്ക് വിധേയനാവുന്ന നെയ്മര്‍ക്ക് മൂന്ന് മാസത്തിലധികം വിശ്രമം വേണ്ടിവരുമെന്നായിരുന്നു നേരത്തെ  റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ആറാഴ്ചയ്ക്ക് ശേഷമായിരിക്കും നെയ്മറെ ഇനി പരിശീലനത്തിനായി എപ്പോള്‍ കളത്തിലിറക്കണമെന്ന് തീരുമാനിക്കുക. മെയില്‍ നെയ്മര്‍ ബ്രസീല്‍ ടീമിന്റെ ഭാഗമാകുമെന്നാണ് സൂചന.

രണ്ടര മൂന്ന് മാസത്തിനുള്ളില്‍ കളിക്കളത്തിലേക്ക് നെയ്മര്‍ക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നായിരുന്നു ബ്രസീല്‍ ടീം ഡോക്ടര്‍ ലാസ്മര്‍ നേരത്തെ പറഞ്ഞിരുന്നത്. ചാമ്പ്യന്‍സ് ലിഗിലെ റയലിനെതിരെ അടുത്ത  ആഴ്ചത്തെ മത്സരവും പിഎസ്ജി സ്‌ട്രൈക്കര്‍ക്ക് നഷ്ടപ്പെടുന്ന മത്സരങ്ങളുടെ കൂട്ടത്തിലുണ്ട്. 

ബ്രസീലിലെ ബെലോ ഹൊറിസോണ്ടയിലെ മദര്‍ ഡേ ആശുപത്രിയില്‍ ടീം ഡോക്ടര്‍ ലാസ്മറിന്റെ  നേതൃത്വത്തിലായിരുന്നു ശസ്ത്രക്രീയ. ശസ്ത്രക്രീയ വിജയകരമായി  കഴിഞ്ഞുവെന്നും, നെയ്മറെ റൂമിലേക്ക് മാറ്റിയതായും ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com