രണ്ടാം മഞ്ഞക്കാര്‍ഡില്‍ നിന്നും രക്ഷപെട്ടത് റഫറിയുടെ ഔദാര്യം; റഷ്‌ഫോര്‍ഡിനെ പിന്‍വലിച്ചത് കമന്റേറ്ററുടെ കമന്റ് പേടിച്ചെന്ന് മൗറിഞ്ഞോ

ട്രെന്റ് അലക്‌സാണ്ടറെ ചലഞ്ച് ചെയ്തതിന് റഫറി റഷ്‌ഫോര്‍ഡിനെ വെറുതെ വിട്ടതിനെതിരെ നെവില്ലെയുടെ കമന്റ് മൗറിഞ്ഞോയെ ചൊടിപ്പിച്ചു
രണ്ടാം മഞ്ഞക്കാര്‍ഡില്‍ നിന്നും രക്ഷപെട്ടത് റഫറിയുടെ ഔദാര്യം; റഷ്‌ഫോര്‍ഡിനെ പിന്‍വലിച്ചത് കമന്റേറ്ററുടെ കമന്റ് പേടിച്ചെന്ന് മൗറിഞ്ഞോ

റഷ്‌ഫോര്‍ഡ് തളച്ച ആണിയിലൂടെയായിരുന്നു ലിവര്‍പൂളിനെ വീണ്ടും തോല്‍വിയില്‍ കുരുക്കിയിടാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായത്. എന്നാല്‍ റഷ്‌ഫോര്‍ഡിന്റെ പേരില്‍ വീണ്ടും കൊമ്പു കോര്‍ക്കുകയാണ് അവതാരകനായാ ഗാരി നെവില്ലെസും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ മൗറിഞ്ഞോയും. 

ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനെ ചലഞ്ച് ചെയ്തതിന് റഷ്‌ഫോര്‍ഡിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കേണ്ടതായിരുന്നു. അതിന്‍ മുന്‍പ് ജെയിംസ് മില്‍നറെ ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ് വാങ്ങി നില്‍ക്കുകയായിരുന്ന റഷ്‌ഫോര്‍ഡിന് രണ്ടാം മഞ്ഞക്കാര്‍ഡും കിട്ടിയിരുന്നേല്‍ പുറത്തേക്കുള്ള വഴി തുറന്നേനെ. എന്നാല്‍ ട്രെന്റ് അലക്‌സാണ്ടറെ ചലഞ്ച് ചെയ്തതിന് റഫറി റഷ്‌ഫോര്‍ഡിനെ വെറുതെ വിട്ടതിനെതിരെ നെവില്ലെയുടെ കമന്റ് മൗറിഞ്ഞോയെ ചൊടിപ്പിച്ചു. 

നെവില്ലയുടെ കമന്റ് വന്നതിന് പിന്നാലെ റഷ്‌ഫോര്‍ഡിനെ കളിയുടെ മധ്യത്തില്‍ തിരിച്ചു വിളിക്കുന്നതിന് താന്‍ മുതിര്‍ന്നു എന്നാണ് മൗറിഞ്ഞോ പറയുന്നത്. റഷ്‌ഫോര്‍ഡിന് ചുവപ്പുകാര്‍ഡ് കിട്ടേണ്ടതായിരുന്നു എന്ന് നെവില്ലെ പറഞ്ഞതായി എന്നോട് ആരോ വന്ന് പറയുകയുണ്ടായി. നെവില്ലയുടെ കമന്റെ റഫറി കേള്‍ക്കാനിടയാവുകയും, അത് അദ്ദേഹത്തെ സ്വാധീനിക്കുമോ എന്ന ഭയവും എന്നെപിടികൂടിയെന്നും മൗറിഞ്ഞോ പറയുന്നു. 

മധ്യനിരയില്‍ താരങ്ങളെ നിരത്തി ലിവര്‍പൂള്‍ പൂട്ടിയപ്പോള്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനെ മറികടന്ന് ഇടത് വിങ്ങിലൂടെ എത്തിയായിരുന്നു റഷ്‌ഫോര്‍ഡ് വല കുലുക്കിയത്. റഷ്‌ഫോര്‍ഡിന് ലഭിച്ച ഒരു മഞ്ഞക്കാര്‍ഡും, നെവില്ലയില്‍ നിന്നുള്ള സമ്മര്‍ദ്ദവും കാരണം റഷ്‌ഫോര്‍ഡിനെ 70ാം മിനിറ്റില്‍ താന്‍ പിന്‍വലിച്ചു. പകരം ഫൗള്‍ കളിക്കാന്‍ പാകത്തിലൊരു കളിക്കാരനെ ഇറക്കുകയായിരുന്നു എന്നാണ് മത്സര ശേഷം മൗറിഞ്ഞോ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com