കൊല്‍ക്കത്ത മാത്രമല്ല, വിനീതിനെ സ്വന്തമാക്കാന്‍ ചരടുവലിച്ച് കോപ്പലാശാനും

ജംഷഡ്പൂരുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ മുന്‍ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ബെല്‍ഫോര്‍ട്ട്, അസുക്ക, മെഹ്താബ് ഹുസെയ്ന്‍ എന്നിവര്‍ക്കൊപ്പം ചേരാം വിനീതിന്
കൊല്‍ക്കത്ത മാത്രമല്ല, വിനീതിനെ സ്വന്തമാക്കാന്‍ ചരടുവലിച്ച് കോപ്പലാശാനും

അടുത്ത സീസണിനായി കച്ചമുറുക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ സി.കെ.വിനീത് ഉണ്ടാവില്ലെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. വിനീതിനെ ലക്ഷ്യം വെച്ച് കൊല്‍ക്കത്ത ചരടു വലികള്‍ തുടങ്ങി എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ മറ്റൊരു കൂട്ടരും വിനീതിനായി മുന്നിട്ടിറങ്ങുന്നുവെന്നാണ് സൂചന. 

കൊല്‍ക്കത്തയെ കൂടാതെ കോപ്പലാശാനാണ് വിനീതിനെ റാഞ്ചാന്‍ തയ്യാറെടുക്കുന്നത്. വിനീതുമായി ജംഷഡ്പൂര്‍ പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്‌. ജംഷഡ്പൂരുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ മുന്‍ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ബെല്‍ഫോര്‍ട്ട്, അസുക്ക, മെഹ്താബ് ഹുസെയ്ന്‍ എന്നിവര്‍ക്കൊപ്പം ചേരാം വിനീതിന്. 

ഈ സീസണ്‍ അവസാനം വരെ വിനീത് ബ്ലാസ്റ്റേഴ്‌സില്‍ തുടരുമെന്നാണ് കരാറിലെ വ്യവസ്ഥ. സൂപ്പര്‍ കപ്പ് കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വിനീത് ഉണ്ടാകും. സൂപ്പര്‍ കപ്പിലേക്കെത്താന്‍ ജംഷഡ്പൂരിന് യോഗ്യതാ മത്സരം എന്ന കടമ്പ കടന്ന് എത്തേണ്ടതുണ്ട്.  

വിനീതിനെ ടീമില്‍ നിന്നും ഒഴിവാക്കുന്നതിന് മുന്നോടിയായിട്ടാണ് വിങ്ങറായ ഹാലിചരന്‍ നര്‍സാറിനെ മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചിരിക്കുന്നതെന്നും വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com