മുതല്‍മുടക്ക് ഞങ്ങള്‍ക്ക്‌ തിരിച്ചു പിടിക്കണം, രണ്ട് കളികളിലെങ്കിലും ഇവര്‍ നന്നായി കളിച്ചാല്‍ മതിയെന്ന് സെവാഗ്‌

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ബാറ്റിങ് നടത്തിയിട്ടും ലേലത്തില്‍ രണ്ട് വട്ടവും ഗെയിലിനെ വാങ്ങാന്‍ ടീമുകള്‍ മുന്നോട്ടു വന്നില്ല
മുതല്‍മുടക്ക് ഞങ്ങള്‍ക്ക്‌ തിരിച്ചു പിടിക്കണം, രണ്ട് കളികളിലെങ്കിലും ഇവര്‍ നന്നായി കളിച്ചാല്‍ മതിയെന്ന് സെവാഗ്‌

ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താര ലേലത്തില്‍ വമ്പന്‍ പേരുകളായിരുന്നിട്ടും അടിസ്ഥാന വിലയ്ക്കായിരുന്നു ക്രിസ്  ഗെയ്‌ലിനേയും യുവരാജ് സിങ്ങിനേയും പഞ്ചാബ് സ്വന്തമാക്കിയത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ബാറ്റിങ് നടത്തിയിട്ടും ലേലത്തില്‍ രണ്ട് വട്ടവും ഗെയിലിനെ വാങ്ങാന്‍ ടീമുകള്‍ മുന്നോട്ടു വന്നില്ല. പിന്നീട് നാടകീയമായി വിന്‍ഡിസ് താരത്തെ പഞ്ചാബ് ടീമിലെടുക്കുകയായിരുന്നു. 

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ കണക്കു കൂട്ടുന്ന യുവരാജിനും ഐപിഎല്‍ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല. രണ്ട് കോടി രൂപയെന്ന അടിസ്ഥാന വിലയ്ക്കാണ് യുവിയേയും പഞ്ചാബ് സ്വന്തമാക്കിയത്. ഇരുവരും ഫോമിലേക്കെത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ നില്‍ക്കുമ്പോള്‍ രണ്ട് കളികളെങ്കിലും ഇവര്‍ക്ക് പഞ്ചാബിനെ ജയിപ്പിക്കാന്‍ സാധിച്ചാല്‍ അത് തങ്ങളുടെ മുതല്‍മുടക്ക് തിരിച്ചു കിട്ടിയത് പോലെയാണെന്നാണ് സെവാഗ് പറയുന്നത്. 

ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച കളി പുറത്തെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ലെങ്കില്‍ പോലും, രണ്ട് മൂന്ന് കളികളില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇവര്‍ക്കായി മുടക്കിയ പണത്തിന് വിലയുണ്ടാകും. യുവരാജിന് ടീമില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ ഗെയ്‌ലിനെ എല്ലാ കളികളിലും ഇറക്കിയേക്കില്ല. 

വിവാഹത്തിനായി ഫിഞ്ച് ഓസ്‌ട്രേലിയയില്‍ ആകുന്ന സമയം ഗെയ്‌ലിനെ ഓപ്പണര്‍ റോളില്‍ ഇറക്കാമെന്ന കണക്കു കൂട്ടലിലാണ് തങ്ങളെന്നും വീരു പറയുന്നു. ചില താരങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പണം നമ്മള്‍ ചിലവാക്കിയിട്ടുണ്ട്. ആ താരങ്ങള്‍ അതിനനുസരിച്ച് കളിക്കണം. പത്ത് വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഈ പഞ്ചാബ് ടീമാണ് ഏറ്റവും മികച്ചതെന്നും പഞ്ചാബ് മെന്റര്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com