ബ്ലാസ്‌റ്റേഴ്‌സും മഞ്ഞപ്പട കൂട്ടവും ചോദ്യ പേപ്പറില്‍; കല്‍ക്കത്ത,ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തമ്മിലുള്ള വ്യത്യാസം എന്തെന്ന് ചോദ്യം

ഒന്‍പതാം ക്ലാസിലെ  ചോദ്യപേപ്പറിലാണ് ബ്ലാസ്റ്റേഴ്‌സും ആരാധക കൂട്ടമായ മഞ്ഞപ്പടയും കടന്നു കൂടിയിരിക്കുന്നത്
ബ്ലാസ്‌റ്റേഴ്‌സും മഞ്ഞപ്പട കൂട്ടവും ചോദ്യ പേപ്പറില്‍; കല്‍ക്കത്ത,ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തമ്മിലുള്ള വ്യത്യാസം എന്തെന്ന് ചോദ്യം

മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത ആരാധക കൂട്ടമാണ് ബ്ലാസ്റ്റേഴ്‌സിന്റേതെന്ന് മഞ്ഞക്കുപ്പായത്തില്‍ വന്നു പോയ കളിക്കാര്‍ തന്നെ പറയുന്നുണ്ട്. നാലാം സീസണില്‍ ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം ടീമിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനെ കൈവിടാന്‍ ആരാധകര്‍ തയ്യാറല്ല. അങ്ങിനെ ടീമിനൊപ്പം നില്‍ക്കുന്ന മഞ്ഞപ്പട കൂട്ടവും ബ്ലാസ്റ്റേഴ്‌സ് ടീമും ഇതാ ഇപ്പോള്‍ ഒരു ചോദ്യപേപ്പറിലേക്കും എത്തി. 

ഒന്‍പതാം ക്ലാസിലെ  ചോദ്യപേപ്പറിലാണ് ബ്ലാസ്റ്റേഴ്‌സും ആരാധക കൂട്ടമായ മഞ്ഞപ്പടയും കടന്നു കൂടിയിരിക്കുന്നത്. അതും കേരളത്തിലല്ലെട്ടോ. മധ്യപ്രദേശിലെ ന്യൂ ഹിമാലയ എഡ്യൂക്കേഷണല്‍ അക്കാദമിയുടെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ചോദ്യപേപ്പറിലാണ് സംഭവം. 

കേരളാ ബ്ലാസ്റ്റേഴ്‌സിനെ കുറിച്ചും, മഞ്ഞപ്പടയെ കുറിച്ചും മലയാളികളുടെ ഫുട്‌ബോള്‍ ഭ്രമത്തിനെ കുറിച്ചുമെല്ലാം പറയുന്ന ഖണ്ഡിക നല്‍കി അതില്‍ നിന്നും ചോദ്യം ഉന്നയിക്കുകയാണ് ചോദ്യ പേപ്പറില്‍. എന്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുന്‍പ് സ്റ്റേഡിയത്തിനുള്ളില്‍ കയറുന്നത്? കോല്‍ക്കത്തയുടേയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റേയും ആരാധകര്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നെല്ലാം ചോദ്യ പേപ്പറില്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com