ഇടത്തെ പാഡ് ആദ്യം, ചുവന്ന തൂവാല ഇല്ലേല്‍ തോറ്റമ്പും; ക്രിക്കറ്റ് താരങ്ങള്‍ കൂടെ കൂട്ടിയ വിശ്വാസങ്ങള്‍

അങ്ങിനെ ക്രിക്കറ്റ് ലോകത്ത് നമ്മെ വിസ്മയിപ്പിച്ച  ക്രിക്കറ്റ് താരങ്ങളുടെ വിചിത്രമായ വിശ്വാസങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
ഇടത്തെ പാഡ് ആദ്യം, ചുവന്ന തൂവാല ഇല്ലേല്‍ തോറ്റമ്പും; ക്രിക്കറ്റ് താരങ്ങള്‍ കൂടെ കൂട്ടിയ വിശ്വാസങ്ങള്‍

വിശ്വാസങ്ങളുടെ കാര്യത്തില്‍ ചില ക്രിക്കറ്റ് താരങ്ങള്‍ കുറച്ച് അതിരകടന്നവരാണ്. സച്ചിനും, സ്റ്റീവ് വോയും, ജയസൂര്യയും തുടങ്ങി സെവാഗും, യുവരാജും വരെ അന്ധവിശ്വാസങ്ങളെ കൂടെ കൂട്ടിയ ക്രിക്കറ്റ് താരങ്ങളുടെ ലിസ്റ്റിലുണ്ട്. 

ഭാഗ്യ ഘടകങ്ങള്‍, ചില ആചാരങ്ങള്‍, ചിന്തകള്‍ അങ്ങിനെ ജയിച്ചു കയറുന്നതിനായി ചില കാര്യങ്ങള്‍ ചെയ്യണമെന്ന് ഇവര്‍ മനസിലുറപ്പിച്ചു വെച്ചിട്ടുണ്ട്. അങ്ങിനെ ക്രിക്കറ്റ് ലോകത്ത് നമ്മെ വിസ്മയിപ്പിച്ച  ക്രിക്കറ്റ് താരങ്ങളുടെ വിചിത്രമായ വിശ്വാസങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം, 

സച്ചിന്‍ തെണ്ടുല്‍ക്കര്‍

കഴിവുകളില്‍ മറ്റ് ലോകോത്തര താരങ്ങളേക്കാളെല്ലാം മുന്നിലാണെന്ന് പറഞ്ഞാലും ഭാഗ്യത്തെ കൂടെ പിടിക്കാന്‍ സച്ചിന് ചില വിശ്വാസങ്ങളുണ്ട്. ആദ്യം ഇടത് കാലിലെ പാഡ് കെട്ടണം എന്നതാണ് അതിലൊന്ന്. അത് മാത്രമല്ല, 2011ലെ ലോക കപ്പ് മുന്നില്‍ കണ്ട് തന്റെ ഭാഗ്യ ബാറ്റ് അറ്റകുറ്റപ്പണികളെല്ലാം ചെയ്ത് സച്ചിന്‍ മിടുക്കനാക്കി എടുപ്പിക്കുകയും ചെയ്തു. 

വിരാട് കോഹ് ലി

ഈ കാലഘട്ടത്തിലെ സച്ചിന്‍ തെണ്ടുല്‍ക്കറെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോഹ് ലിയും ഒരുകാലത്ത് ഈ അന്ധവിശ്വാസങ്ങള്‍ക്ക് പിറകെ ആയിരുന്നു. നന്നായി റണ്‍സ് സ്‌കോര്‍ ചെയ്തിരുന്ന സമയത്തെ ഗ്ലൗസുകള്‍ മറ്റ് കളികളിലും ധരിക്കാന്‍ കോഹ് ലി തിരഞ്ഞെടുത്തിരുന്നു.

എന്നാല്‍ ജയിക്കാന്‍ തന്റെ കഴിവും പരിശ്രമവും മതിയെന്ന് മനസിലാക്കിയിട്ടെന്നവണ്ണം കോഹ് ലി പിന്നെ ഈ വിശ്വാസത്തെ  എടുത്ത് ദൂരെ കളയുകയായിരുന്നു. 

സെവാഗ്

44ാം നമ്പര്‍ ജേഴ്‌സിയായിരുന്നു സെവാഗ് ധരിച്ചിരുന്നത്. എന്നാലത് സെവാഗിന് ഭാഗ്യം കൊണ്ടെത്തന്നില്ല. ന്യാമറോളജിസ്റ്റിന്റെ  സഹായം തേടിയതിന് ശേഷം നമ്പറെഴുതാത്ത ജേഴ്‌സിയുമായിട്ടായിരുന്നു സെവാഗ്  കളിക്കളത്തിലിറങ്ങിയത്. 

സഹീറും തൂവാലയും

ഏത് പ്രധാനപ്പെട്ട കളിയായാലും സഹീറിനൊപ്പം ആ ഭാഗ്യ തൂവാലയുണ്ടാകും. വിദേശ പിച്ചുകളിലും നാട്ടിലും ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടിത്തന്ന മികച്ച സ്‌പെല്ലുകള്‍ സഹീറില്‍ നിന്നും പിറന്നിട്ടുണ്ട്. ഭാഗ്യ തൂവാലയ്ക്ക് നന്ദി പറയണം...

ധോനിയും ഏഴും

ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകര്‍ക്കൊപ്പം നില്‍ക്കും ഈ റാഞ്ചിക്കാരന്‍. ഭാഗ്യം ധോനിയെ തുണച്ചിട്ടുണ്ടെങ്കില്‍ ഏഴാം നമ്പറിനാകും ധോനി നന്ദി പറയുക. ജൂലൈ ഏഴാണ് ധോനിയുടെ ജന്മദിനം. ജേഴ്‌സിയിലെ നമ്പറും ഏഴ്. 

ചുവന്ന തൂവലയുമായിട്ടായിരുന്നു ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ കളിക്കളത്തിലിറങ്ങിയിരുന്നത്. ഓസീസിനെ ജയങ്ങളിലേക്കെത്തിച്ചതില്‍ അങ്ങിനെ ചുവന്ന തൂവാലയും പങ്കുവഹിച്ചു. 

ജയസൂര്യ

അതിവേഗ സെഞ്ചുറികളുടേയും അര്‍ധ സെഞ്ചുറികളുടേയും ആശാനായിരുന്നു സനത് ജയസൂര്യ. വിശ്വാസങ്ങള്‍ അദ്ദേഹത്തിനും കുറച്ചു കൂടുതല്‍ തന്നെ. ഓരോ ബോളും നേരിടുന്നതിന് മുന്‍പ് തന്റെ ഹെല്‍മറ്റ്, പാഡ്‌സ്, ഗ്ലൗവ്‌സ്, പോക്കറ്റ് എന്നിവയെല്ലാം ജയസൂര്യ പരിശോധിച്ചിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com