ഏകദിനത്തിലും ട്വിന്റി20യിലും ധോനിക്ക് പകരക്കാരനില്ലെന്ന് കോഹ് ലി; ധോനിയുടേയും കോഹ് ലിയുടേയും ബന്ധത്തെ കുറിച്ച് വിനോദ് റായ് 

ധോനിയുടെ അനുഭവ സമ്പത്ത് മാത്രമല്ല കോഹ് ലി ചൂണ്ടിക്കാണിക്കുന്നതെന്നും വിനോദ് റായി പറയുന്നു. ധോനിയേക്കാള്‍ വേഗത കൂടിയ ഗ്ലൗവ്‌സുകള്‍ ഇന്ന ക്രിക്കറ്റ് ലോകത്തില്ല
ഏകദിനത്തിലും ട്വിന്റി20യിലും ധോനിക്ക് പകരക്കാരനില്ലെന്ന് കോഹ് ലി; ധോനിയുടേയും കോഹ് ലിയുടേയും ബന്ധത്തെ കുറിച്ച് വിനോദ് റായ് 

ധോനിക്ക് നേരെ വിമര്‍ശകര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ എന്നും പിന്തുണയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി എത്തിയിട്ടുണ്ട്. ധോനിയും കോഹ് ലിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്. 

മറ്റെങ്ങും നമുക്ക് കാണാനാവാത്ത പരസ്പര ബഹുമാനമാണ് കോഹ് ലിക്കും ധോനിക്കും ഇടയിലുള്ളത്. ധോനി നേടിയതിനെയെല്ലാം കോഹ് ലി ബഹുമാനിക്കുമ്പോള്‍, കോഹ് ലി നേടിക്കൊണ്ടിരിക്കുന്നതിനെയെല്ലാം ബഹുമാനിക്കുകയാണ് ധോനി. 

ഏകദിന, ട്വിന്റി20 ക്രിക്കറ്റില്‍ ധോനിക്ക് പകരക്കാരനില്ലെന്നാണ് ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക മുന്നില്‍ കോഹ് ലി പറഞ്ഞതെന്നും വിനോദ് റായ് വെളിപ്പെടുത്തുന്നു. 2014 ഡിസംബറില്‍ ഓസീസ് പരമ്പരയ്ക്കിടെയായിരുന്നു ധോനി നായക സ്ഥാനം രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഏകദിനത്തിനും ട്വിന്റി20യിലും ധോനി തുടര്‍ന്നുവെങ്കിലും പതിയെ മൂന്ന് ഫോര്‍മാറ്റിലേയും നായക സ്ഥാനം കോഹ് ലിയിലേക്ക് നല്‍കുകയായിരുന്നു. 

ധോനിയുടെ അനുഭവ സമ്പത്ത് മാത്രമല്ല കോഹ് ലി ചൂണ്ടിക്കാണിക്കുന്നതെന്നും വിനോദ് റായി പറയുന്നു. ധോനിയേക്കാള്‍ വേഗത കൂടിയ ഗ്ലൗവ്‌സുകള്‍ ഇന്ന ക്രിക്കറ്റ് ലോകത്തില്ല. മാത്രമല്ല, ഇനിയും വളരെ കാലം കളിക്കാനുള്ള ക്രിക്കറ്റ് ധോനിയില്‍ ബാക്കിയുണ്ടെന്നും  കോഹ് ലി പറഞ്ഞതായി വിനോദ് റായി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com