ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി മുരളി വിജയിയുടെ അഭിനന്ദനം; ഇത്രയ്ക്ക് ബാലിശമാകരുതെന്ന് ആരാധകര്‍

ഇതിന് മുന്‍പ് കാര്‍ത്തികിന്റെ മികച്ച പ്രകടനത്തില്‍ തമിഴ്‌നാട് ടീം ജയങ്ങള്‍ നേടിയപ്പോഴും കാര്‍ത്തികിനെ അഭിനന്ദിക്കാന്‍ മുരളി വിജയ് തയ്യാറായില്ല
ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി മുരളി വിജയിയുടെ അഭിനന്ദനം; ഇത്രയ്ക്ക് ബാലിശമാകരുതെന്ന് ആരാധകര്‍

ബംഗ്ലാദേശ് ആവേശത്തെ തളച്ച ദിനേശ് കാര്‍ത്തികിന് ഒഴിവാക്കിയായിരുന്നു നിദാഹസ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ചുള്ള മുരളി വിജയിയുടെ ട്വീറ്റ്. രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ കാര്‍ത്തികിന്റെ അവസാന ബോളിലെ സിക്‌സിനെ അഭിനന്ദനം കൊണ്ട് മൂടുമ്പോള്‍ മുരളി വിജയ് അത് മനഃപൂര്‍വം വിട്ടുകളഞ്ഞതിനെ വിമര്‍ശനം കൊണ്ട് മൂടുകയുമാണ്‌
സമൂഹമാധ്യമങ്ങള്‍. 

ഇപ്പോള്‍ മാത്രമല്ല, ഇതിന് മുന്‍പ് കാര്‍ത്തികിന്റെ മികച്ച പ്രകടനത്തില്‍ തമിഴ്‌നാട് ടീം ജയങ്ങള്‍ നേടിയപ്പോഴും കാര്‍ത്തികിനെ അഭിനന്ദിക്കാന്‍ മുരളി വിജയ് തയ്യാറായില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. നിങ്ങള്‍ രണ്ടുപേര്‍ക്കിടയിലെ തര്‍ക്കം എന്തുമാകാം. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അത് മാറ്റി വെച്ച് കാര്‍ത്തികിനെ അഭിനന്ദിക്കാന്‍ നിങ്ങള്‍ തയ്യാറാകണമായിരുന്നു എന്നും മുരളി വിജയിയോട് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നു. 

ആദ്യ കാലത്ത് ദിനേശ് കാര്‍ത്തിക്കും, മുരളി വിജയിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു എങ്കിലും, ദിനേശ് കാര്‍ത്തികിന്റെ  മുന്‍ ഭാര്യയായിരുന്ന നികിത മുരളി വിജയിയെ വിവാഹം കഴിച്ചതോടെ ഇവര്‍ക്കിടയില്‍ അകലം വരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com