പുരുഷ താരത്തിന് നല്‍കുന്നത് എന്റേതിനേക്കാള്‍ പത്തിരട്ടി പ്രതിഫലം; ബിബിസിയുടെ ലിംഗവിവേചനത്തിനെതിരെ ടെന്നീസ്  ഇതിഹാസ താരം

വിംബിള്‍ഡണ്‍ കവര്‍ ചെയ്യുക എന്നത് പാര്‍ട്ട് ടൈം ജോലിയായിരുന്നു. എന്നാല്‍ നെറ്റ്വര്‍ക്കിലെ മറ്റ് വനിതാ ജീവനക്കാരുടെ പ്രതിഫലം തന്നെ രോക്ഷാകുലയാക്കുന്നു എന്ന് മാര്‍ട്ടിന പറയുന്നു
പുരുഷ താരത്തിന് നല്‍കുന്നത് എന്റേതിനേക്കാള്‍ പത്തിരട്ടി പ്രതിഫലം; ബിബിസിയുടെ ലിംഗവിവേചനത്തിനെതിരെ ടെന്നീസ്  ഇതിഹാസ താരം

ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളില്‍ മുത്തമിട്ടത് പതിനെട്ട് തവണ. ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടര്‍ന്ന നാളുകളും ഈ ചെക്ക്-അമേരിക്കന്‍ താരം ടെന്നീസ് ലോകത്തെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് നമുക്ക് വ്യക്തമാക്കി തരും. എന്നാലിപ്പോള്‍ കടന്നു പോയ തന്റെ പ്രതാപ കാലത്തേ കുറിച്ച് പങ്കുവയ്ക്കുകയല്ല മാര്‍ട്ടിന നവരതിലോവ. പകരം പങ്കുവയ്ക്കാനുള്ളത് ഞെട്ടലാണ്. സ്ത്രിയ്ക്കും പുരുഷനും ഇപ്പോഴും തുല്യ വേദനം നല്‍കാന്‍ മടിക്കുന്ന സമൂഹത്തെ നേരിട്ടറിഞ്ഞതിന്റെ ഞെട്ടല്‍.

ടെന്നീസ് ചാമ്പ്യന്‍ ജോണ്‍ മക്എന്‌റോയ്ക്ക് ബിബിസി നല്‍കുന്ന പ്രതിഫലം അറിഞ്ഞതോടെയാണ് സംഭവത്തിന് തുടക്കം. ഒരു കോടി എണ്‍പത്തിയേഴ് ലക്ഷത്തിന് അടുത്ത തുകയാണ് ടെന്നീസ് ലോകത്തെ ഇതിഹാസം എന്ന് പോലും ഒരുകാലത്ത് വാഴ്ത്തപ്പെട്ടിരുന്ന ജോണ്‍ മക്എന്‌റോയ്ക്ക് ബിബിസി നല്‍കുന്നത്. എന്നാല്‍ ബിബിസിക്ക് വേണ്ടി വിബിംള്‍ഡന്‍ ടൂര്‍ണമെന്റ് കവര്‍ ചെയ്ത തനിക്ക് പ്രതിഫലമായി ലഭിച്ചതാവട്ടെ പതിമൂന്ന് ലക്ഷം രൂപ. 

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിഫലം തമ്മില്‍ താരതമ്യം ചെയ്തിട്ട് കാര്യമില്ല. എന്നാല്‍ ജോണ്‍ മക്എന്‌റോയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു അംശം മാത്രമാണ് തനിക്ക് ലഭിക്കുന്നതെന്ന് മാര്‍ട്ടിന ചൂണ്ടിക്കാണിക്കുന്നു. വിംബിള്‍ഡണ്‍ കവര്‍ ചെയ്യുക എന്നത് പാര്‍ട്ട് ടൈം ജോലിയായിരുന്നു. എന്നാല്‍ നെറ്റ്വര്‍ക്കിലെ മറ്റ് വനിതാ ജീവനക്കാരുടെ പ്രതിഫലം തന്നെ രോക്ഷാകുലയാക്കുന്നു എന്ന് മാര്‍ട്ടിന പറയുന്നു. 

കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണിന്റെ സമയത്ത് മുപ്പതിലധികം തവണ മക്എന്‌റേ ബിബിസിക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടപ്പോള്‍ മാര്‍ട്ടിനയ്ക്ക് 10 തവണ മാത്രമാണ് ക്യാമറയ്ക്ക്  മുന്നിലെത്തേണ്ടി വന്നത്. ഇരുവരുടേയും റോളില്‍ വ്യത്യാസമുണ്ടെന്നും മാര്‍ട്ടിനയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് ബിബിസി വക്താവ് പറഞ്ഞു. 

ബിബിസിയുടെ അനുവാദം ഇല്ലാതെ മറ്റൊരു യുകെ ബ്രോഡ്കാസ്റ്ററിന് വേണ്ടി പ്രത്യക്ഷപ്പെടാന്‍ മക്എന്‌റേയ്ക്ക് സാധിക്കില്ല. അദ്ദേഹവുമായി ഞങ്ങള്‍ക്ക് കരാറുണ്ട്. എന്നാല്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് അനുസരിച്ചാണ് മാര്‍ട്ടിനയുടെ പ്രതിഫലം. ഒരു കരാറും ബിബിസിയും മാര്‍ട്ടിനയും തമ്മിലില്ല. ഇരുവരുടേയും ജോലി തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ബിബിസി വക്താവ് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com