അക്കാദമി ഭര്‍ത്താവിന്റെ പേരില്‍, ഭിന്ന താത്പര്യം എവിടെയെന്ന് അഞ്ജു ബോബി ജോര്‍ജ്

അക്കാദമി ഭര്‍ത്താവിന്റെ പേരില്‍, ഭിന്ന താത്പര്യം എവിടെയെന്ന് അഞ്ജു ബോബി ജോര്‍ജ്
അക്കാദമി ഭര്‍ത്താവിന്റെ പേരില്‍, ഭിന്ന താത്പര്യം എവിടെയെന്ന് അഞ്ജു ബോബി ജോര്‍ജ്

ബംഗളൂരു: അത്‌ലറ്റിക് ഫെഡറേഷന്റെ നിരീക്ഷക പദവി ഒഴിയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തിയറിയിച്ച് ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. സ്വകാര്യ അക്കാദമി നടത്തുന്നതിനാല്‍ അഞ്ജു നിരീക്ഷക സ്ഥാനം ഒഴിയണമെന്നാണ് കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ പേരിലാണ് അക്കാദമിയുളളതെന്നും ഇതില്‍ എങ്ങനെയാണ് ഭിന്നതാത്പര്യം വരികയെന്നും അഞ്ജു ചോദിച്ചു.

സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സ്ഥാനമൊഴിയുമെന്ന് അഞ്ജു വ്യക്തമാക്കി. സര്‍ക്കാരിനു താത്പര്യമില്ലെങ്കില്‍ താന്‍ തുടരുന്നില്ല. എന്നാല്‍ മന്ത്രാലയം പറയുംപോലെ എങ്ങനെയാണ് ഭിന്നതാത്പര്യം വരികയെന്ന് മനസിലാവുന്നില്ല. തന്റെ ഭര്‍ത്താവിന്റെ പേരിലാണ് പരിശീലന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അതിന്റെ പേരില്‍ താന്‍ സ്ഥാനമൊഴിയണം എന്നു പറയുന്നത് എന്തിനെന്ന് അഞ്ജു ചോദിച്ചു. 

ഒളിംപ്യന്‍മാരായ പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും അഭിനവ് ബിന്ദ്രയും നിരീക്ഷക പദവി ഒഴിയണമെന്നാണ് കേന്ദ്ര കായിക മന്ത്രലായം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഇവര്‍ നിരീക്ഷകരായി തുടരുന്നതില്‍ ഭിന്നതാത്പര്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കായിക മന്ത്രാലയത്തിന്റെ നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com