പന്തിലെ കൃത്രിമം രാജ്യത്തെ നാണം കെടുത്തി, സ്മിത്തിനെ പുറത്താക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

സ്മിത്തിനും, ബോളില്‍ കൃതൃമം നടത്താനുള്ള പദ്ധതിയില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് താരങ്ങള്‍ക്കും എതിരെ നടപടി വേണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു
പന്തിലെ കൃത്രിമം രാജ്യത്തെ നാണം കെടുത്തി, സ്മിത്തിനെ പുറത്താക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ബോളില്‍ കൃത്രിമം കാണിക്കാന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തില്‍ താരങ്ങള്‍ നടത്തിയ ശ്രമത്തിനെതിരെ ഓസ്‌ട്രേലിയന്‍ ഭരണകൂടം  രംഗത്ത്. സ്മിത്തിനും, ബോളില്‍ കൃതൃമം നടത്താനുള്ള പദ്ധതിയില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് താരങ്ങള്‍ക്കും എതിരെ നടപടി വേണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു. 

രാജ്യത്തിന് അവമതിപ്പുണ്ടാക്കിയ, ലോകത്തിന് മുന്നില്‍ ഓസ്‌ട്രേലിയയെ നാണം കെടുത്തിയ സ്മിത്തിനെ ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന നിര്‍ദേശമാണ് ഓസീസ് സ്‌പോര്‍ട്‌സ് കമ്മിഷന്‍ നല്‍കിയിരിക്കുന്നത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം കളി പുനഃരാരംഭിച്ചപ്പോഴായിരുന്നു ബോളില്‍ കൃത്രിമം നടത്താനുള്ള ഓസീസ് താരങ്ങളുടെ ശ്രമം. സ്റ്റീക്കി ടേപ്പ് ഉപയോഗിച്ച് കൃത്രിമം നടക്കാനുള്ള ശ്രമം ക്യാമറ പിടിച്ചെടുത്തതോടെയാണ് ഓസീസ് താരങ്ങളുടെ പദ്ധതി വിവാദമാകുന്നത്. ഇതിന് പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ സ്മിത്ത് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. 

ടീമിലെ കോച്ചിങ് സ്റ്റാഫിന് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം എങ്കിലും ഹെഡ് കോച്ച് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യക്തമായി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com