'ഷമി ഇപ്പോഴും എന്റെ ഭര്‍ത്താവാണ്, അദ്ദേഹത്തെ കാണും, ആരോഗ്യത്തിനായി പ്രാര്‍ഥിക്കും'

'ഷമി ഇപ്പോഴും എന്റെ ഭര്‍ത്താവാണ്, അദ്ദേഹത്തെ കാണും, ആരോഗ്യത്തിനായി പ്രാര്‍ഥിക്കും'
'ഷമി ഇപ്പോഴും എന്റെ ഭര്‍ത്താവാണ്, അദ്ദേഹത്തെ കാണും, ആരോഗ്യത്തിനായി പ്രാര്‍ഥിക്കും'

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ കാണാന്‍ ഡല്‍ഹിയിലേക്കു പോവുമെന്ന് ഭാര്യ ഹസിന്‍ ജഹാന്‍. ഷമി ഇപ്പോഴും തന്റെ ഭര്‍ത്താവാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുമെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് ഹസിന്‍ ജഹാന്‍ ഇക്കാര്യം മാധ്യമങ്ങളോടു വ്യക്തമാക്കിയത്.

മകളെയും കൂട്ടി പരുക്കേറ്റ പിതാവിനെ കാണാന്‍ പോവുമെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞു. പരുക്കേറ്റയാളെ കാണാന്‍ പോവുന്നതിനെ മറ്റ് അര്‍ഥത്തില്‍ കാണേണ്ടതില്ല. ഷമിയുമായുള്ള പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പില്ല. എന്തായാലും അയാള്‍ എന്റെ ഭര്‍ത്താവാണ്. അതുകൊണ്ടുതന്നെ അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ തനിക്ക് ഉത്കണ്ഠയുണ്ട്- ഹസിന്‍ ജഹാന്‍ പറഞ്ഞു. ഷമിയുടെ ആരോഗ്യം എത്രയും വേഗം വീണ്ടെടുക്കാന്‍ പ്രാര്‍ഥിക്കുമെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. 

അതേസമയം ഹസിന്‍ ജഹാന്‍ താത്പര്യപ്പെട്ടിട്ടും ഷമിയെ കാണാന്‍ കഴിഞ്ഞില്ലന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലേക്കു പോവാന്‍ ഹസിന്‍ ജഹാന്‍ തിങ്കളാഴ്ച തന്നെ ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ഷമി എവിടെയാണെന്ന് അറിയാത്തതുകൊണ്ടാണ് യാത്ര മാറ്റിവച്ചത്. ഷമിയോ കുടുംബാംഗങ്ങളോട് ജഹാന്റെ ഫോണ്‍ എടുക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഡെറാഡൂണില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മാര്‍ഗമധ്യേയാണ് ഷമിക്കു പരുക്കേറ്റത്. തലയ്ക്കു പരുക്കേറ്റ ഷമി ആശുപത്രി വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com