ഒരു ബോളില്‍ എത്ര റണ്‍സ് എടുക്കാം? മക്കല്ലത്തിന് ഒരു കഥ പറയാനുണ്ട്!

ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായ ഐപിഎല്ലില്‍ ബൗളിങ്ങിന്റെ മികവ് കൊണ്ട് സണ്‍റൈസേഴ്‌സ് ഒന്നാമതേക്ക് എത്തുന്നത് നമ്മള്‍ കാണുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ ഒരു വശത്ത് അടിച്ചു തകര്‍ക്കുന്നുമുണ്ട്
ഒരു ബോളില്‍ എത്ര റണ്‍സ് എടുക്കാം? മക്കല്ലത്തിന് ഒരു കഥ പറയാനുണ്ട്!

ഒരു ബോളില്‍ പരമാവധി എത്ര റണ്‍സ് എടുക്കാം...പെട്ടെന്നുള്ള ഉത്തരം ആറ് റണ്‍സ് എന്നായിരിക്കും. പക്ഷേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ബ്രണ്ടന്‍ മക്കല്ലത്തിനും വേറെ ഒരു കഥയുണ്ട് പറയാന്‍, ആ ഒരു ബോള്‍ റണ്‍സിനെ കുറിച്ച്. 

ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായ ഐപിഎല്ലില്‍ ബൗളിങ്ങിന്റെ മികവ് കൊണ്ട് സണ്‍റൈസേഴ്‌സ് ഒന്നാമതേക്ക് എത്തുന്നത് നമ്മള്‍ കാണുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ ഒരു വശത്ത് അടിച്ചു തകര്‍ക്കുന്നുമുണ്ട്. അങ്ങിനെ ബ്രണ്ടന്‍ മക്കല്ലമായിരുന്നു ഒരു ബോളില്‍ 13 റണ്‍സ് അടിച്ചു കൂട്ടി ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത്. 

മുംബൈയായിരുന്നു മക്കല്ലത്തിന്റെ ഇര. ഹര്‍ദിക്ക് വധത്തിലായിരുന്നു ആ 13 റണ്‍സ് പിറന്നത്. മുംബൈയ്‌ക്കെതിരായ മത്സരത്തിലെ പത്താം ഓവറിലായിരുന്നു മക്കല്ലത്തിന്റെ വെടിക്കെട്ട്. ഹര്‍ദിക്കിനെ സിക്‌സര്‍ പറത്തിയതിന് പിന്നാലെ അമ്പയര്‍ നോ ബോള്‍ വിളിച്ചു. പിന്നാലെ എറിഞ്ഞ ബോളും മക്കല്ലം ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തി. അതോടെ ഒരു ബോളില്‍ പിറന്നത് 13 റണ്‍സ്. 

മക്കല്ലം മാത്രമല്ല ഒരു ബോള്‍ കൊണ്ട് 13 റണ്‍സ് അടിച്ചെടുത്തത്. മുംബൈയ്‌ക്കെതിരായ ഇന്നിങ്‌സില്‍ തന്നെ ബാംഗ്ലൂരിന്റെ മറ്റൊരു ബാറ്റ്‌സ്മാനും ആ അത്ഭുതം ആവര്‍ത്തിച്ചു. ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ അവസാന പന്തിലായിരുന്നു അത്. അവസാന ബോള്‍ ഗ്രാന്‍ഡ്‌ഹോം സിക്‌സര്‍ പറത്തി. അമ്പയര്‍ നോ ബോള്‍ വിധിച്ചു. തൊട്ടടുത്ത ബോളിലും സിക്‌സ്. അങ്ങിനെ ഒരു ബോളിലല്‍ ഗ്രാന്‍ഡ്‌ഹോമും 13 റണ്‍സ് ടീമിന്റെ സ്‌കോറിനോട് ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com