ബാറ്റിങ്ങിലും ബൗളിങ്ങിലും സഹിക്കാന്‍ വയ്യ, ഇപ്പോള്‍ ഫീല്‍ഡിങ്ങിലും; ജഡേജയ്ക്ക് ടീമിലുള്ള റോള്‍ എന്തെന്ന് ആരാധകര്‍

കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ അടിച്ചു കളിക്കുകയായിരുന്ന സുനില്‍ നരൈയ്‌നിനെ കൈക്കുള്ളില്‍ കിട്ടിയിട്ടും ജഡേജ വിട്ടു കളഞ്ഞതാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്
ബാറ്റിങ്ങിലും ബൗളിങ്ങിലും സഹിക്കാന്‍ വയ്യ, ഇപ്പോള്‍ ഫീല്‍ഡിങ്ങിലും; ജഡേജയ്ക്ക് ടീമിലുള്ള റോള്‍ എന്തെന്ന് ആരാധകര്‍

ഐപിഎല്‍ പതിനൊന്നാം സീസണില്‍ തിളങ്ങാന്‍ സാധിക്കാത്തവരുടെ കൂട്ടത്തില്‍ മുന്നിലുണ്ട് ചെന്നൈയുടെ രവീന്ദ്ര ജഡേജ. ബോള്‍ കൊണ്ടും ബാറ്റ് കൊണ്ടും ടീമിന് വേണ്ടി ഒന്നും സംഭാവന ചെയ്യാന്‍ ജഡേജയ്ക്ക് സാധിക്കുന്നില്ല. ഇതുവരെ ആകെ ഗുണമുണ്ടായത് ഫീല്‍ഡിങ്ങില്‍ മാത്രം. എന്നാല്‍ ഫീല്‍ഡിങ്ങിലും ജഡേജ പരാജയപ്പെടുന്നതോടെ ചെന്നൈയുടെ ആരാധകര്‍ക്ക് കലിപ്പടക്കാന്‍ വയ്യ. 

കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ അടിച്ചു കളിക്കുകയായിരുന്ന സുനില്‍ നരൈയ്‌നിനെ കൈക്കുള്ളില്‍ കിട്ടിയിട്ടും ജഡേജ വിട്ടു കളഞ്ഞതാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. കെ.എം.അസീഫിന്റെ ബോളിലെ നരെയ്‌നിന്റെ മിഡ് ഓഫ് ഡെലിവറി നേരെ വന്നത് ജഡേജയുടെ കൈകളിലേക്ക്. 

എന്നാല്‍ പന്ത് കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പക്ഷേ അവിടം കൊണ്ടും തീര്‍ന്നില്ല. വീണ്ടും അസീഫിന്റെ ഡെലിവറിയില്‍ പന്ത് അതേ പൊസിഷനില്‍ ജഡേജയുടെ കൈകളിലേക്ക്. ഇത്തവണയും ജഡേജയ്ക്ക പിഴച്ചു. ക്യാച്ച് വിട്ടുകളഞ്ഞതിന് പിന്നാലെ ജഡേജയ്ക്ക ടീമില്‍ സ്ഥാനം നല്‍കുന്നതിനെ വിമര്‍ശിച്ചാണ് ചെന്നൈ ആരാധകര്‍ രംഗത്തെത്തുന്നത്. 

എന്താണ് ചെന്നൈ ടീമില്‍ ജഡേജയുടെ റോള്‍? പ്ലേയിങ് ഇലവനില്‍ ജഡേജയെ ഉള്‍പ്പെടുത്തുന്നതിനുള്ള കാരണം എന്താണ്? ബാറ്റുകൊണ്ടും ബോളു കൊണ്ടും ജഡേജ പരാജയം. എന്നിട്ടും ചെന്നൈയ്ക്ക് വേണ്ടി എട്ട് കളികളില്‍ ജഡേജ കളിച്ചു. ജഡേജയെ സ്‌നേഹിക്കുന്ന ധോനിയെ പോലെ ഒരാളെ ജീവിതത്തില്‍ കണ്ടെത്തൂ എന്നെല്ലാമാണ് ചെന്നൈ ആരാധകരുടെ പരിഹാസങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com